സമൂഹ മാധ്യമത്തില്‍ പരിചയപ്പെട്ട യുവാവിനെ തേടി വീട്ടമ്മ പാലക്കാട് നിന്ന് കൊല്ലത്ത് എത്തി; പിന്നീട് സംഭവിച്ചത്…

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാലക്കാട് നെന്മാറയില്‍‌നിന്നു യുവതി കല്ലുവാതുക്കലില്‍ എത്തി. വീട്ടില്‍‌ കയറുന്നത് യുവാവിന്റെ മാതാപിതാക്കള്‍ തടഞ്ഞതോടെ ഇരുവരും പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്നു നേരം വെളുപ്പിച്ചു. യുവതിയെ മടക്കി അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ കയ്യൊഴിഞ്ഞതോടെ പൊലീസ് പൊല്ലാപ്പിലായി.

കോണ്‍ക്രീറ്റ് ജോലിക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയും പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിന് ഒപ്പം 2 വര്‍ഷമായി പാലക്കാട് നെന്മാറയിൽ താമസിക്കുകയാണ്. ഒന്നര വര്‍ഷം മുന്‍പ് പരിചയപ്പെട്ട ഇവരുടെ ആദ്യ കൂടിക്കാഴ്ചയാണു ചൊവ്വാഴ്ച രാത്രി നടന്നത്.

സമൂഹമാധ്യമത്തിലൂടെയുള്ള ബന്ധം ദൃഢമായതോടെ യുവതിക്കു യുവാവ് മുടങ്ങാതെ പണം അയച്ചു കൊടുത്തിരുന്നതായി പറയുന്നു. ഭര്‍ത്താവ് ഉപദ്രവിക്കുന്നെന്നു പറഞ്ഞു യുവതി പാലക്കാട് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തി.

എന്നാല്‍ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലാക്കി. പൊലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.

Similar Articles

Comments

Advertisment

Most Popular

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(28) 38 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്ന് 137 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 31 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • മറ്റ്...

കോഴിക്കോട് ‍ജില്ലയില് ഇന്ന് 918 പേര്‍ക്ക് കോവിഡ്

രോഗമുക്തി 645 ജില്ലയില്‍ ഇന്ന് 918 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5...

കോഴിക്കോട് സ്ഥിതി അതീവഗുരുതരം; ഇന്ന് രോഗം ബാധിച്ചത് 918 പേർക്ക്; എറണാകുളം രണ്ടാമത്.

കേരളത്തില്‍ ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249,...