തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ രീതി മാറ്റാന്‍ പൊലീസ് ആലോചിക്കുന്നു. നിയന്ത്രണമേഖലകളിലെ ജനങ്ങളുടെ എതിര്‍പ്പും രോഗവ്യാപനം കൂടുന്നതുമാണ് കാരണം. പുതിയ രീതികള്‍ ആലോചിക്കാന്‍ പൊലീസ് ഉന്നതതല അവലോകനയോഗം ചേരും. മാറ്റത്തിന്റെ സൂചന നല്‍കി തിരുവനന്തപുരത്ത് ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് പൊലീസ് ബോധവത്കരണം നടത്തി.
പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങ് തുടങ്ങി നിയന്ത്രണം കടുപ്പിച്ചിടങ്ങളിലെല്ലാം പ്രതിഷേധം വ്യാപകമാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ജനങ്ങള്‍ കൂട്ടം കൂടി പൊലീസിനെ എതിര്‍ക്കുന്നു. നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. ഒന്നരമാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് ഇനിയുള്ള നടപടികള്‍ക്ക് അവരുടെ സഹകരണം തേടുന്നത്.