കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തിന് കാരണം റണ്‍വേയിലെ വെള്ളമല്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തിന് കാരണം റണ്‍വേയിലെ വെള്ളമല്ലെന്ന് സാങ്കേതിക വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സാങ്കേതിക വിഭാഗം പറഞ്ഞു.

എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്റെ രേഖകളിലാണ് അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേ പരിശോധിച്ചതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിനു കൈമാറിയത്. ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് രണ്ടു ദിവസമായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഡിജിസിഎയുടെ പ്രാഥമിക റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ഉടന്‍ നല്‍കും.

തുടര്‍ച്ചയായി വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനുണ്ടെങ്കില്‍ പത്തു മിനിട്ടു കൂടുമ്പോഴും സമയ ദൈര്‍ഘ്യമുണ്ടെങ്കില്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴും റണ്‍വേ പരിശോധിക്കാറുണ്ടെന്നും അപകടത്തിനു തൊട്ടു മുന്‍പും റണ്‍വേയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധന നടത്തി ഉറപ്പു വരുത്തിയെന്നുമാണ് രേഖകളില്‍ പറയുന്നത്.

മഴമൂലം റണ്‍വേയില്‍ വെള്ളം തങ്ങി നിന്നിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍, അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തല്‍. അതേ സമയം, വിമാനത്തില്‍ നിന്നു വീണ്ടെടുത്ത ബ്ലാക് ബോക്സില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമാവുക.

FOLLOW US PATHRAMONLINE

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7