ത്രില്ലർ സിനിമകളിൽ നിന്നും ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറി രാം ഗോപാൽ വര്‍മ. പുതിയ ചിത്രം ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണെന്നാണ് വർമ പറയുന്നത്. ഡെയ്ഞ്ചറസ് എന്നാണ് ചിത്രത്തിന്റെ പേര്. അപ്‍സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന ആറാമത്തെ സിനിമയാണ് ത്രില്ലർ.
അവരുടെ ബന്ധം പൊലീസുകാരും ഗ്യാങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു എന്ന ടാഗ് ലെെനോടെയാണ് പുതിയ ചിത്രമെത്തുന്നത്.
സമൂഹത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയത്തിന് എത്രമാത്രം ബഹുമാനവും പരിഗണനയും ലഭിക്കുന്നുവോ അതേ പരിഗണന എൽജിബിറ്റി സമൂഹത്തിനും അവരുടെ പ്രണയത്തിനും ലഭിക്കണമെന്നും തന്റെ ചിത്രം പറയുന്നത് രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയമാണെന്നും ആർജിവി വ്യക്തമാക്കുന്നു.
ചിത്രത്തിന്റെ ചൂടന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. തന്റെ വെബ്സൈറ്റായ ആർജിവി വേൾഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാംഗോപാൽ വർമ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.
ഒരാൾക്ക് സിനിമ കാണാൻ നൂറുരൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ആദ്യ ചിത്രമായ ക്ലൈമാക്സിന്റെ വിജയത്തോടെ ഇത് ഇരുനൂറ് രൂപയാക്കി ഉയർത്തിയിരുന്നു.
രംഗീല, സർക്കാർ, കമ്പനി തുടങ്ങിയ മികച്ച സിനിമകളെടുത്ത രാം ഗോപാൽ വർമ ഇത്തരത്തിലുള്ള ഇറോട്ടിക് സിനിമകൾ ഇറക്കുന്നതിനെതിരെ വിമർശനവും ഉയരുന്നുണ്ട്.