സുശാന്തിന്റെ മരണം അന്വേഷിക്കാന്‍ എത്തിയ ഐ.പി.എസ് ഓഫീസറെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ പിന്‍വലിച്ചു

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം അന്വേഷിക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയ നടപടി മുംബൈ അധികൃതര്‍ പിന്‍വലിച്ചു. ബിഹാറില്‍ നിന്നുള്ള ഐ.പി.എസ് ഓഫീസര്‍ വിനയ് തിവാരിയെ ആണ് കഴിഞ്ഞ ദിവസം മുംബൈ ബി.എം.സി അധികൃതര്‍ നിര്‍ബന്ധിത ക്വാറന്റീലാക്കിയത്. കേസ് സി.ബി.ഐയ്ക്ക് വിട്ടതോടെയാണ് ഉദ്യോഗസ്ഥനെ വിട്ടയക്കാന്‍ അധികൃതര്‍ തയ്യാറായത്.

ഓഗസ്റ്റ് രണ്ടിന് മുംബൈയില്‍ എത്തിയ വിനയ് തിവാരിയെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ക്വാറന്റീനിലാക്കുകയായിരുന്നു. ബിഹാര്‍ പോലീസ് കേസ് അന്വേഷിക്കുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ ക്വാറന്റീനിലാക്കിയതും വിവാദമായിരുന്നു.

Similar Articles

Comments

Advertisment

Most Popular

സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ; യുട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രതിഷേധം

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം. സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിലൂടെ...

എറണാകുളം ജില്ലയിൽ ഇന്ന് 279 പേർക്ക് കോവി ഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 729 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- (15)* • ആലങ്ങാട് സ്വദേശി (35) • ഉത്തർപ്രദേശ് ...

ആലപ്പുഴ ജില്ലയിൽ ഇന്ന് 414 പേർക്ക് കോവിഡ്

ഇന്ന് ആലപ്പുഴ ജില്ലയിൽ 414 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 3 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മാന്നാർ സ്വദേശിയുടെ...