പത്തനംതിട്ട ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട :ജില്ലയില്‍ ഇന്ന്
33 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 50 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള രണ്ടു പേരും അടൂര്‍ ക്ലസ്റ്ററിലുളള ആറു പേരും ഉണ്ട്.

• വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശി (38)
2) ഷാര്‍ജയില്‍ നിന്നും എത്തിയ റാന്നി സ്വദേശി (26)
3) സൗദിയില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശി (38)
4) ഖത്തറില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (46)
5) ദുബായില്‍ നിന്നും എത്തിയ മല്ലപ്പുഴശ്ശേരി സ്വദേശി (25)
6) ഷാര്‍ജയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (33)
7) ഖത്തറില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (59)
8) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശി (52)
9) കുവൈറ്റില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിനി (26)

• മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശി (52)
11) ഗുജറാത്തില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശിനി (33)
12) മൈസൂരില്‍ നിന്നും എത്തിയ മണ്ണാറാകുളഞ്ഞി സ്വദേശി (39)
13) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (30)
14) ഹൈദരാബാദില്‍ നിന്നും എത്തിയ ചെങ്ങറ സ്വദേശി (30)
15) ഗുജറാത്തില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശി (55)
16) ശ്രീനഗറില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (41)
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശി (27)
18) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ തോട്ടപ്പുഴശ്ശേരി സ്വദേശിനി (30)
19) ഗുജറാത്തില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (42)
20) സിക്കിമില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (27)
21) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ നീലിപിലാവ് സ്വദേശി (35)
22) ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം സ്വദേശിനി (26)

• സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

23) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (47). ഇതേ ആശുപത്രിയില്‍ മുന്‍പ് രോഗബാധിതനായ ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) ചെറുകോല്‍ സ്വദേശിനി (36). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
25) കടപ്ര സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.
26) കടപ്ര സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
27) ഇളമണ്ണൂര്‍ സ്വദേശിനി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
28) ഇളമണ്ണൂര്‍ സ്വദേശിനി (11). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
29) ഇളമണ്ണൂര്‍ സ്വദേശി (34). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) പഴകുളം സ്വദേശി (6). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
31) പഴകുളം സ്വദേശിനി (10). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) പഴകുളം സ്വദേശി (38). അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
33) കോട്ടമുകള്‍ സ്വദേശിനി (23). കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.

ജില്ലയില്‍ ഇതുവരെ ആകെ 1693 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 773 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.ആകെ രോഗമുക്തരായവരുടെ എണ്ണം 1284 ആണ്.കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു.പത്തനംതിട്ട ജില്ലക്കാരായ 407 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 396 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 94 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 75 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 3 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 61 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 39 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 18 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്എല്‍ടിസി 120 പേരും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 19 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 425 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 43 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 4265 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1267 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1407 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 114 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 63 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6939 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍ ക്രമ നമ്പര്‍, പരിശോധനയുടെ പേര്-ഇന്നലെ വരെ ശേഖരിച്ചത് -ഇന്ന് ശേഖരിച്ചത്- ആകെ

1, ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്)-40051-906-40957
2, ട്രൂനാറ്റ് പരിശോധന- 960- 28 – 988
3, റാപ്പിഡ് ആന്റിജന്‍ – 2836- 148 – 2984
4, റാപ്പിഡ് ആന്റിബോഡി – 485- 0- 485
ആകെ ശേഖരിച്ച സാമ്പിളുകള്‍-44332 -1082- 45414

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു.ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1453 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വോളന്റിയര്‍മാര്‍ക്കും ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി.

Similar Articles

Comments

Advertisment

Most Popular

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍; തൊട്ടു പുറകില്‍ മലപ്പുറവും എറണാകുളവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല തിരുവനന്തപുരം ആണ്. സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 1050 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്. തൊട്ടു പുറകില്‍ മലപ്പുറം...

ആയിരം കടന്ന് തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ജില്ലകളിലും കൂടുതൽ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414,...

കോവിഡ്; സമ്പര്‍ക്കത്തിലൂടെയാണ് 6004 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594,...