മദ്യശാലകള്‍ തല്‍ക്കാലം തുറക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ തത്ക്കാലം തുറക്കേണ്ടെന്ന് തീരുമാനം. മൂന്നാം ഘട്ട ലോക്ക്ഡൗണിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വരുത്തേണ്ട ഇളവുകള്‍ ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന യോഗമാണ് തത്കാലം ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.

കേന്ദ്രം മദ്യവില്‍പ്പനശാലകള്‍ തുറക്കാന്‍ ഇളവുനല്‍കിയിരുന്നു. ബാറുകള്‍ തുറക്കാതിരിക്കുകയും ഔട്ട്‌ലറ്റുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടമായി എത്താനുള്ള സാധ്യത കണക്കിലെടുത്താണ് തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ബിവറേജസുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ തീരുമാനം. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular