താടി നീട്ടി സൂപ്പർ ലുക്കിൽ ലാലേട്ടൻ; ചിത്രങ്ങൾ കാണാം

കോവിഡ് കാലത്തു ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനൽ നടത്തുന്ന ഓണം സ്പെഷ്യൽ പ്രോഗ്രാമിന്റെ റിഹേഴ്സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകർക്കായി ഒരുക്കുക എന്ന ആകാംക്ഷയിൽ ആണ് ആരാധകർ.

4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തിൽ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സജീവമാകുമ്പോൾ മലയാള സിനിമയ്ക്കു ഈ മോശം സമയത്തും വലിയ ഊർജമാണ് പകർന്നു കിട്ടുന്നത്.

Similar Articles

Comments

Advertisment

Most Popular

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ തിരുവനന്തപുരം ജില്ലയില്‍; തൊട്ടു പുറകില്‍ മലപ്പുറവും എറണാകുളവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല തിരുവനന്തപുരം ആണ്. സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതില്‍ 1050 പേര്‍ തിരുവനന്തപുരം ജില്ലക്കാരാണ്. തൊട്ടു പുറകില്‍ മലപ്പുറം...

ആയിരം കടന്ന് തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ജില്ലകളിലും കൂടുതൽ രോഗികൾ

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂര്‍ 435, ആലപ്പുഴ 414,...

കോവിഡ്; സമ്പര്‍ക്കത്തിലൂടെയാണ് 6004 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594,...