കോവിഡ് കാലത്തു ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമിന്റെ റിഹേഴ്‌സലിലാണ് പങ്കെടുക്കുന്നത്. പ്രസ്തുത പരിപാടിക്കായുള്ള അണിയറ ഒരുക്കങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എന്തായിരിക്കും താരം ഓണക്കാലത്തു പ്രേക്ഷകര്‍ക്കായി ഒരുക്കുക എന്ന ആകാംക്ഷയില്‍ ആണ് ആരാധകര്‍.
4 മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് താരം കേരളത്തില്‍ മടങ്ങി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ വീണ്ടും സജീവമാകുമ്പോള്‍ മലയാള സിനിമയ്ക്കു ഈ മോശം സമയത്തും വലിയ ഊര്‍ജമാണ് പകര്‍ന്നു കിട്ടുന്നത്.