മുംബൈ: ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനി വിവോ പിന്‍വാങ്ങുന്നു. രാജ്യത്ത് ചൈനീസ് വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും ചൈനീസ് കമ്പനിയെ ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാരാക്കി ബിസിസിഐ നിലനിര്‍ത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണിത്. ഈ സീസണില്‍ നിന്ന് മാത്രമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന.
2018-ല്‍ അഞ്ചു വര്‍ഷത്തെ കരാറിനായി വിവോ 2199 കോടി രൂപയാണ് ബിസിസിഐക്ക് നല്‍കിയിട്ടുള്ളത്. എല്ലാ സ്പോണ്‍സര്‍മാരേയും നിലനിര്‍ത്തുമെന്ന് ബിസിസിഐ ഞായറാഴ്ച അറിയിച്ചിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനമാണ് വിവോയുടെ പിന്‍മാറ്റത്തിലേക്ക് നയിച്ചത്.
സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയുള്ള ഈ വര്‍ഷത്തെ ഐപിഎല്‍ സീണണ്‍ യുഎഇയിലാണ് നടക്കുക. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലാകും മത്സരങ്ങള്‍.
അതേ സമയം മുഖ്യ സ്പോണ്‍സര്‍മാര്‍ പിന്‍വാങ്ങുന്നത് സംബന്ധിച്ച് ബിസിസിഐയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.
Leave a Comment