പത്തനംതിട്ട :ജില്ലയിൽ ഇന്ന് 32 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ജില്ലയിൽ ഇന്ന് 46 പേർ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 17 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ 6 പേർ കുമ്പഴ ക്ലസ്റ്ററിലുളളവരും, 3 പേർ അടൂർ ക്ലസ്റ്ററിലുളളവരും, ഒരാൾ കോട്ടാങ്ങൽ ക്ലസ്റ്ററിലുളളയാളുമാണ്. 3 പേരുടെ സമ്പർക്ക പഞ്ചാത്തലം വ്യക്തമല്ല.
സമ്പർക്കപഞ്ചാത്തലം വ്യക്തമല്ലാത്ത രണ്ട് രോഗബാധ റിപ്പോർട്ട് ചെയ്തതിനാൽ പുറമറ്റം വാർഡ് നമ്പർ.12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്.
• വിദേശത്തുനിന്ന് വന്നവർ
1) ദുബായിൽ നിന്നും എത്തിയ പ്രമാടം സ്വദേശി (69)
2) അബുദാബിയിൽ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (54)
3) സൗത്താഫ്രിക്കയിൽ നിന്നും എത്തിയ നെല്ലിയ്ക്കാപ്പാറ സ്വദേശി (31)
4) ദുബായിൽ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (30)
5) കുവൈറ്റിൽ നിന്നും എത്തിയ തുകലശ്ശേരി സ്വദേശി (30)
6) മസ്ക്കറ്റിൽ നിന്നും എത്തിയ കലഞ്ഞൂർ സ്വദേശി (39)
7) ഷാർജയിൽ നിന്നും എത്തിയ മേലൂട് സ്വദേശി (30)
8) മസ്ക്കറ്റിൽ നിന്നും എത്തിയ മാമ്മൂട് സ്വദേശി (63)
• മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ
9) ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ കടമ്പനാട് സ്വദേശി (30)
10) ബാംഗ്ലൂരിൽ നിന്നും എത്തിയ ഇരവിപേരൂർ സ്വദേശി (32)
11) ബാംഗ്ലൂരിൽ നിന്നും എത്തിയ കടമ്പനാട് സ്വദേശി (22)
12) ഉത്തർപ്രദേശിൽ നിന്നും എത്തിയ കൊടുമൺ സ്വദേശി (29)
13) ലഡാക്കിൽ നിന്നും എത്തിയ മണ്ണടി സ്വദേശി (39)
14) ചെൈന്നയിൽ നിന്നും എത്തിയ തട്ട സ്വദേശി (67)
15) തമിഴ്നാട്ടിൽ നിന്നും എത്തിയ പുല്ലാട് സ്വദേശി (40)
• സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
16) പുറമറ്റം സ്വദേശിനി (29). കുമ്പനാടുളള ദന്തൽ ക്ലിനിക്കിൽ ജോലി ചെയ്യുന്നു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
17) മൈലപ്ര സ്വദേശിനി (26). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
18) മൈലപ്ര സ്വദേശിനി (46). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
19) മൈലപ്ര സ്വദേശിനി (22). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
20) വി-കോട്ടയം സ്വദേശി (46). കേരള ബാങ്ക് ജീവനക്കാരനാണ്. അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
21) പഴകുളം സ്വദേശി (16). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
22) പഴകുളം സ്വദേശി (18). അടൂർ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
23) പ്രമാടം സ്വദേശി (65). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
24) കുമ്പഴ എസ്റ്റേറ്റിലെ ഡൈ്രവർ (25). സമ്പർക്കപശ്ചാത്തലം വ്യക്തമല്ല.
25) കോട്ടാങ്ങൽ സ്വദേശി (33). കോട്ടാങ്ങൽ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
26) പത്തനംതിട്ട സ്വകാര്യ ലാബിലെ ജീവനക്കാരൻ (24). മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്
27) വളളിക്കോട് സ്വദേശി (52). പത്തനംതിട്ടയിലെ സ്വകാര്യ ബാങ്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നു. ബാങ്കിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്
28) പത്തനംതിട്ട സ്വദേശി (31). പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ മുൻപ് രോഗബാധിതനായ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
29) പുറമറ്റം സ്വദേശി (69). സമ്പർക്കപശ്ചാത്തലം വ്യക്തമല്ല.
30) ആനന്ദപ്പളളി സ്വദേശി (26). അടൂരിൽ മുൻപ് രോഗബാധിതനായ ഒാട്ടോ ഡൈ്രവറുടെ സമ്പർക്കപ്പട്ടികയിൽ ഉളളതാണ്.
31) കടമ്മനിട്ട സ്വദേശിനി (65). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതയായി.
32) കടമ്മനിട്ട സ്വദേശി (68). കുമ്പഴ ക്ലസ്റ്ററിൽ നിന്നും രോഗബാധിതനായി.
ജില്ലയിൽ ഇതുവരെ ആകെ 1623 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 737 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു.ആകെ രോഗമുക്തരായവരുടെ എണ്ണം 1188 ആണ്.പത്തനംതിട്ട ജില്ലക്കാരായ 433 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 422 പേർ ജില്ലയിലും, 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 104 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 96 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 80 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 31 പേരും, ഇരവിപേരൂർ ഇഎഘഠഇയിൽ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 95 പേരും എെസൊലേഷനിൽ ഉണ്ട്.സ്വകാര്യ ആശുപത്രികളിൽ 12 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 445 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 37 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 4049 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1260 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1484 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 103 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 99 പേരും ഇതിൽ ഉൾപ്പെടുന്നു.
ആകെ 6793 പേർ നിരീക്ഷണത്തിലാണ്.
ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (RT PCR) 38574 879 39453
2 ട്രൂനാറ്റ് പരിശോധന 889 42 931
3 റാപ്പിഡ് ആന്റിജൻ പരിശോധന 2653 175 2828
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 42601 1096 43697
ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 58 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 110 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1269 കോളുകൾ നടത്തുകയും, 11 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 19 പാതിരിമാർക്ക് ശവസംസ്ക്കാര ചടങ്ങുകൾ സൂരക്ഷിതമായി നിർവ്വഹിക്കുന്നതിനെക്കുറിച്ച് പരിശീലനം നൽകി.
Leave a Comment