ആദ്യം ചാടി, പുഴയിൽ ആഴമില്ലാത്തതിനാൽ രക്ഷപ്പെട്ടു, അവിടെ നിന്നു എണീറ്റ് കയത്തിലേക്ക് എടുത്തുചാടി മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

റാന്നി: റാന്നി പാലത്തിൽ നിന്ന് പമ്പ നദിയിലേക്ക് ചാടിയ മധ്യവയസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്‌സൻ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താഴെ പമ്പാ നദിയിൽ കുളിച്ചുകൊണ്ടിരുന്നവരാണ് ജെയ്സൻ പാലത്തിൽ നിന്ന് താഴെ ചാടുന്നത് ആദ്യം കണ്ടത്. ജെയ്സൻ ആദ്യം വീണിടത്ത് ആഴം കുറവായിരുന്നു. ഇതോടെ എഴുന്നേൽക്കുന്നതു കണ്ടയാൾക്കാർ കുളിക്കാനായിരിക്കുമെന്ന് വിചാരിച്ച് ശ്രദ്ധിക്കാതെ വിടുകയായിരുന്നു.

എന്നാൽ അവിടെ നിന്നും എണീറ്റ ജെയ്സൻ കൂടുതൽ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്ന് പോവുകയായിരുന്നു. വീണ്ടും ചാടുന്നതു കണ്ടതോടെ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയാണെന്നറിഞ്ഞ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽനിന്ന് ഉദ്യോഗസ്ഥർ ഓടിയെത്തുമ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും ‌ചേർന്ന് നടത്തിയ തിരച്ചിലിൽ ജെയ്സന്റെ മൃതദേഹം കണ്ടെത്തി. കുടുംബ പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. കഴി‍ഞ്ഞ കുറച്ച് വർഷങ്ങളായി മോതിരവയലിൽ ആണ് ഇയാൾ താമസിച്ചിരുന്നത്. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

pathram desk 5:
Leave a Comment