ചൈത്രയുടെ സഹോദരനും ഐപിഎസ്; കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ്

കോഴിക്കോട്: എസ്പി ചൈത്ര തെരേസ ജോണിന്റെ സഹോദരന്‍ ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 156–ാം റാങ്ക്. എംഎസ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് അലന്‍ ജോണ്‍. ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇപ്പോള്‍. ഐആര്‍എസ് ഉദ്യോഗസ്ഥനായിരുന്ന ഡോക്ടര്‍ ജോണ്‍ ജോസഫിന്റെ മകനാണ്. കേന്ദ്ര ധനകാര്യ വകുപ്പില്‍ സ്പെഷല്‍ സെക്രട്ടറിയായാണ് ജോണ്‍ ജോസഫ് വിരമിച്ചത്. കോഴിക്കോട് ഈസ്റ്റ് ഹില്‍ സ്വദേശിയാണ്.

സിവില്‍ സര്‍വീസിലേക്ക് ഒരു വീട്ടില്‍ നിന്ന് മൂന്നു പേര്‍ എത്തിയെന്ന പ്രത്യേകത കൂടിയുണ്ട്. നിലവില്‍ ഐപിഎസ് ലഭിക്കാനാണ് സാധ്യത. ഏതു കേഡറാണെന്ന് ഇപ്പോള്‍ അറിയില്ല. ആരോഗ്യ സര്‍വകലാശാല എംഎസ് ഓര്‍ത്തോപീഡിക്സ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനായിരുന്നു. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. സ്കൂള്‍ വിദ്യാഭ്യാസം കോഴിക്കോട് ഈസ്റ്റ്്ഹില്‍ കേന്ദ്രീയ വിദ്യാലയ സ്കൂളിലും.

2015ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 111 റാങ്കുകാരിയായിരുന്നു സഹോദരി ചൈത്ര തെരേസ ജോണ്‍. കേരള കേഡറിലെ ഉദ്യോഗസ്ഥയാണ്. നിലവില്‍ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ എസ്പിയാണ്. ചേച്ചിയും അനിയനും ഒരേ കേഡറില്‍ ഐപിഎസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുമോയെന്ന് വരും ദിവസങ്ങളില്‍ അറിയാം. അമ്മ ഡോക്ടര്‍ മേരി ഏബ്രഹാം അനിമല്‍ ഹസ്ബന്‍ഡറി ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...