കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു; രാവിലെ മരണം ഉറപ്പാക്കുന്നതു വരെ സൂരജ് കാത്തിരുന്നു

കൊല്ലം: കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭര്‍ത്താവ് സൂരജ് കാത്തിരുന്നെന്നു റിപ്പോര്‍ട്ട്. ഒന്നര വയസ്സുള്ള കുഞ്ഞും ഉത്രയ്‌ക്കൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പിനെ പുറത്തെടുത്തതെന്നാണു വിവരം. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയില്‍ മേയ് ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മകളെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സിഐക്ക് പരാതി നല്‍കി. പിന്നീട് എസ്പി ഹരിശങ്കറിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍ കേസ് ഏറ്റെടുക്കുകയായിരുന്നു.

മേയ് ആറിനു രാത്രി വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. സൂരജിന്റെ വീട്ടുകാര്‍ സാമ്പത്തിക ഇടപാടിന്റെ പേരില്‍ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നല്‍കിയ പരാതിയിലുണ്ടായിരുന്നു. പാമ്പിനെ പിടികൂടി കൈകാര്യം ചെയ്യുന്നതില്‍ സൂരജിന് അറിവുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ െ്രെകംബ്രാഞ്ചിന് പിടിവള്ളി കിട്ടി. ഉത്രയുടെ പിതാവ് നല്‍കിയ പരാതിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അതില്‍ പറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.

മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു മേയ് 7നു സ്വന്തം വീട്ടില്‍വച്ചു വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്. രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വര്‍!ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തില്‍ കാണാതായത്.

ഇക്കാര്യത്തില്‍ കൃത്യമായ തെളിവ് ലഭിച്ചതോടെ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ പാമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അന്വേഷണം മാറ്റി. സൂരജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു. ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. അന്‍പതിലേറെ തവണ അതിലൊരാളെ വിളിച്ചിരുന്നു. യൂട്യൂബിലും പാമ്പുപിടിത്തം സംബന്ധിച്ച തിരച്ചില്‍ സൂരജ് നടത്തിയതായാണു വിവരം. തുടര്‍ന്ന് പാമ്പുപിടിത്തക്കാരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. അവരാണ് സൂരജിന് പാമ്പുകളെ കൈമാറിയ വിവരം പറഞ്ഞത്.

രണ്ടു തവണയായി കുപ്പിയിലാണ് പാമ്പുകളെ നല്‍കിയത്. ഓരോ തവണയും 5000 രൂപ വീതം നല്‍കി. ആദ്യം നല്‍കിയത് അണലിയും രണ്ടാമത് മൂര്‍ഖനുമായിരുന്നു. ഉത്രയെ ഭര്‍തൃവീട്ടില്‍വച്ചു കടിച്ചത് അണലി ഇനത്തിലെ പാമ്പായിരുന്നു. വീടിനു പുറത്തായിരുന്നു സംഭവം. അന്ന് അദ്ഭുതകരമായാണ് അവര്‍ ജീവിതത്തിലേക്കു തിരിച്ചുവന്നത്. രണ്ടാമതു കടിച്ചത് മൂര്‍ഖനും. ഇതിനെ നാട്ടുകാര്‍ വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ തല്ലിക്കൊന്നിരുന്നു. സൂരജിന് പാമ്പുപിടിത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറിയ മൊഴി െ്രെകംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ മൂന്നു മണിക്കൂറോളം നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു കുറ്റസമ്മതം.

ദ്യം എല്ലാം തള്ളിക്കളഞ്ഞ സൂരജ് പാമ്പുപിടിത്തക്കാരുടെ മൊഴികൂടി വന്നതോടെ പതറുകയായിരുന്നു. പാമ്പിനെ വാങ്ങിയെന്നും ഭാര്യയെ കൊല്ലാന്‍ ഉപയോഗിച്ചെന്നും മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ എന്തിനായിരുന്നു കൊലപാതകം എന്നു വ്യക്തമാക്കിയിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുകയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണു വിവരം.

തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നായിരുന്നു സൂരജിന്റെ വാദം. എന്നാല്‍ എസിയുള്ള മുറിയില്‍ ജനലും വാതിലും അടച്ച നിലയിലായിരുന്നെന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ മൊഴി നല്‍കിയത്. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നിരുന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാകുമെന്നാണു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7