വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്; രോഗ മുക്തി19 പേര്‍ക്ക്

വയനാട്: ജില്ലയില്‍ ഇന്ന് (02.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

വാളാട് സമ്പര്‍ക്കത്തിലുള്ള 17 പേരും (11 പുരുഷന്മാരും 6 സ്ത്രീകളും) ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരുമാണ് ഇന്ന് പോസിറ്റീവായത്. കുപ്പാടിത്തറ സ്വദേശി (40), പേരാല്‍ സ്വദേശി (32) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവര്‍.

രോഗമുക്തി നേടിയവര്‍:

പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂര്‍ (32), മുട്ടില്‍ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂര്‍ (19, 19), തൊണ്ടര്‍നാട് (50), കുറുക്കന്‍മൂല (50, 22), കാക്കവയല്‍ (35), വാളാട് (24) സ്വദേശികളാണ് രോഗമുക്തി നേടിയത്.

222 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.08) പുതുതായി നിരീക്ഷണത്തിലായത് 222 പേരാണ്. 198 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2864 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1156 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 22401 സാമ്പിളുകളില്‍ 21300 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 20661 നെഗറ്റീവും 689 പോസിറ്റീവുമാണ്.

Similar Articles

Comments

Advertismentspot_img

Most Popular