പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(august 2) 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 18 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ അടിച്ചിപ്പുഴ സ്വദേശിനിയായ 42 വയസുകാരി.
2) ദുബായില്‍ നിന്നും എത്തിയ ഐത്തല സ്വദേശിയായ 30 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശിയായ 33 വയസുകാരന്‍.
4) അബുദാബിയില്‍ നിന്നും എത്തിയ നിരണം നോര്‍ത്ത് സ്വദേശിയായ 49 വയസുകാരന്‍.
5) ദുബായില്‍ നിന്നും എത്തിയ കോഴിമല സ്വദേശിയായ 31 വയസുകാരന്‍.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
6) പശ്ചിമബംഗാളില്‍ നിന്നും എത്തിയ നെല്ലിയ്ക്കാമണ്‍ സ്വദേശിയായ 26 വയസുകാരന്‍.
7) ബാംഗ്ലൂരില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിയായ 30 വയസുകാരന്‍.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
8) മെഴുവേലി സ്വദേശിനിയായ 45 വയസുകാരി. കിടങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായി മരണമടഞ്ഞ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
9) ഉളളന്നൂര്‍ സ്വദേശിയായ 58 വയസുകാരന്‍. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
10) അയിരൂര്‍ സ്വദേശിനിയായ 39 വയസുകാരി. കുമ്പനാട് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
11) മൈലപ്ര സ്വദേശിയായ 56 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
12) തിരുവല്ല സ്വദേശിയായ 18 വയസുകാരന്‍. കുറ്റപ്പുഴ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
13) മുട്ടാര്‍ സ്വദേശിയായ 54 വയസുകാരന്‍. പാസ്റ്റര്‍ ആണ്. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
14) കാരയ്ക്കല്‍ സ്വദേശിയായ 23 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
15) ആറന്മുള സ്വദേശിയായ 46 വയസുകാരന്‍. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
16) ആറന്മുള സ്വദേശിനിയായ 43 വയസുകാരി. രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.
17) ആഞ്ഞിലിത്താനം സ്വദേശിനിയായ 60 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
18) ആഞ്ഞിലിത്താനം സ്വദേശിയായ 65 വയസുകാരന്‍. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
19) ആഞ്ഞിലിത്താനം സ്വദേശിനിയായ 11 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
20) ആഞ്ഞിലിത്താനം സ്വദേശിനിയായ 15 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
21) ആഞ്ഞിലിത്താനം സ്വദേശിനിയായ 16 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
22) ആഞ്ഞിലിത്താനം സ്വദേശിനിയായ 40 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
23) ആഞ്ഞിലിത്താനം സ്വദേശിനിയായ 62 വയസുകാരി. ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ മത്സ്യ വ്യാപാരിയുടെ കുടുംബാംഗം.
24) മല്ലപ്പളളി സ്വദേശിനിയായ 30 വയസുകാരി. മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) കോട്ടാങ്ങല്‍ സ്വദേശിയായ 17 വയസുകാരന്‍. കോട്ടാങ്ങല്‍ ക്ലസ്റ്ററില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 1557 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 691 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 19 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1080 ആണ്. പത്തനംതിട്ട ജില്ലക്കാരായ 475 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 466 പേര്‍ ജില്ലയിലും, ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 102 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 98 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 69 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 40 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 13 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 149 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 492 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 30 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 3833 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1190 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1559 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 106 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 122 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6582 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന
(ആര്‍റ്റിപിസിആര്‍) 37539, 204, 37743.
2 ട്രൂനാറ്റ് പരിശോധന 834, 0, 834.
3 റാപ്പിഡ് ആന്റിജന്‍ പരിശോധന 2613, 0, 2613.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 41471, 204, 41675.
1375 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 59 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 104 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1130 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന പരിശീലന പരിപാടിയുടെ ഭാഗമായി 36 ഫാര്‍മസിസ്റ്റുകള്‍ക്ക് സിഎഫ്എല്‍ടിസി മാനേജ്‌മെന്റ് പരിശീലനം വീഡിയോ കോണ്‍ഫറന്‍സ് വഴി നല്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Similar Articles

Comments

Advertismentspot_img

Most Popular