പുകയിലയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ; മനുഷ്യരില്‍ പരീക്ഷണം അടുത്ത ദിവസങ്ങളില്‍

ലോകം ഒന്നടങ്കം കൊറോണവൈറസ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനിടെ പുകയിലയില്‍ നിന്ന് തയാറാക്കിയ കോവിഡ് വാക്‌സിനും മനുഷ്യരില്‍ പരീക്ഷിക്കാന്‍ പോകുകയാണ്. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയുടെ വാക്‌സിന്‍ ഈ ആഴ്ച തന്നെ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പുകയില സസ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന പരീക്ഷണാത്മക കോവിഡ് 19 വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചേക്കാം. പുകയിലയില്‍ നിന്നുള്ള പ്രോട്ടീന്‍ വേര്‍തിരിച്ചെടുത്താണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ലക്കി സ്‌െ്രെടക്ക് സിഗരറ്റ് നിര്‍മാതാക്കളായ ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ പിഎല്‍സി, യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് ഏത് ദിവസവും പരീക്ഷണത്തിനുള്ള അനുമതി ലഭിക്കാമെന്ന് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കിംഗ്സ്ലി വീറ്റണ്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്, മികച്ച ഒരു നാളെയെ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണിതെന്ന് വീറ്റണ്‍ പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിര്‍മാണ കമ്പനി തന്നെയാണ് കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാക്‌സിന്‍ വിജയകരമാണെങ്കില്‍ 2021 ന്റെ ആദ്യ പകുതിയില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.

ലോകമെമ്പാടുമുള്ള ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണമായ ഒന്നാണ് പുകയില. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ ലോകത്തിലെ രണ്ടാം നമ്പര്‍ സിഗരറ്റ് നിര്‍മാതാവാണ്. കൊറോണ വൈറസ് ബാധിച്ചവര്‍ സിഗരറ്റ് വലിക്കുന്നത് രോഗം കഠിനമാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രീക്ലിനിക്കല്‍ പരിശോധനയില്‍ പരീക്ഷണാത്മക വാക്‌സിന്‍ ‘രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ നേരത്തെ അറിയിച്ചിരുന്നു.

കൊറോണ വൈറസിന്റെ കൃത്രിമമായി നിര്‍മിച്ച ഒരു ഭാഗത്തെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോയുടെ പരീക്ഷണ വാക്‌സിന്‍, ‘ആന്റിജന്‍’ നിര്‍മിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഘടകമായ ഈ ആന്റിജന്‍ മനുഷ്യര്‍ക്ക് നല്‍കുമ്പോള്‍ ശരീരത്തില്‍ നിന്ന് രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുമെന്നാണ് ആശയം. ബ്രിട്ടിഷ് അമേരിക്കന്‍ ടുബാക്കോ ആന്റിജന്‍ വാക്‌സിന്‍ ഇപ്പോള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയാറാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7