കോട്ടയം ജില്ലയില്‍ നിലവില്‍ 557 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍; ഇന്ന് 47 പേര്‍ക്കു കൂടി കോവിഡ്; 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

കോട്ടയം ജില്ലയില്‍ ഇന്ന് 47 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 38 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറും വിദേശത്തുനിന്നെത്തിയ അഞ്ചു പേരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും ആലപ്പുഴ മുഹമ്മ സ്വദേശിയും ഇടുക്കി തൊടുപുഴ സ്വദേശിനിയും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

ജില്ലയില്‍ 57 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 557 പേര്‍ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ ജില്ലയില്‍ ആകെ 1241 പേര്‍ക്ക് രോഗം ബാധിച്ചു. 683 പേര്‍ രോഗമുക്തി നേടി.

ഇന്ന് ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ആകെ 9385 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്. ഇതുവരെ 31834 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്നു മാത്രം 836 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 1016 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

രോഗം സ്ഥിരീകരിച്ചവര്‍

ആരോഗ്യ പ്രവര്‍ത്തകന്‍
=========
1.കോട്ടയം മെഡിക്കല്‍ കോളേജിലെ റസിഡന്‍റ് ഡോക്ടര്‍(29)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
=========
2.അതിരമ്പുഴ സ്വദേശി(28)

3.അതിരമ്പുഴ സ്വദേശി(57)

4.അതിരമ്പുഴ സ്വദേശി(50)

5.അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി(83)

6.അയ്മനം കുടമാളൂര്‍ സ്വദേശി(49)

7.ഭരണങ്ങാനം സ്വദേശി(27)

8.ചങ്ങനാശേരി പുഴവാത് സ്വദേശി(65)

9.ചങ്ങനാശേരി മാമ്മൂട് സ്വദേശി(22)

10.ഏറ്റുമാനൂര്‍ സ്വദേശിനി(40)

11.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(41)

12.ഏറ്റുമാനൂര്‍ സ്വദേശി(18)

13.കടുത്തുരുത്തി സ്വദേശി(48)

14.കടുത്തുരുത്തി സ്വദേശിനി(58)

15.കാണക്കാരി കടപ്പൂര്‍ സ്വദേശി(50)

16.കോട്ടയം സ്വദേശി(23)

17.കോട്ടയം സ്വദേശി(94)

18.കോട്ടയം വേളൂര്‍ സ്വദേശി(43)

19.കോട്ടയം സ്വദേശിനി(22)

20.മൂലവട്ടം സ്വദേശി(31)

21.മൂലവട്ടം സ്വദേശി(35)

22.കുമരകം സ്വദേശിനി(23)

23.കുറിച്ചി സ്വദേശിനി(88)

24.കുറിച്ചി സ്വദേശിനി(36)

25.കുറിച്ചി സ്വദേശിനിയായ പെണ്‍കുട്ടി(8)

26.മാടപ്പള്ളി സ്വദേശി(29)

27.മണര്‍കാട് സ്വദേശിനി(26)

28.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(10)

29.മേലുകാവ് സ്വദേശി(25)

30.ആലപ്പുഴ മുഹമ്മ സ്വദേശിനി(16)

31.പാലാ സ്വദേശി(30)

32.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(28)

33.പാറത്തോട് സ്വദേശി(30)

34.ഉദയനാപുരം സ്വദേശി(27)

35.വൈക്കം സ്വദേശിനി(26)

36.വൈക്കം സ്വദേശി(34)

37.വൈക്കം സ്വദേശിനി(46)

38.വൈക്കം സ്വദേശി(34)

39.ഇടുക്കി തൊടുപുഴ സ്വദേശിനിയായ പെണ്‍കുട്ടി(9)

വിദേശത്തുനിന്ന് വന്നവര്‍
=========
40.ജൂലൈ 16ന് സൗദി അറേബ്യയില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(55)

41.ബഹ്റൈനില്‍നിന്ന് ജൂലൈ 14ന് എത്തിയ ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(54)

42.ദുബായില്‍നിന്നും ജൂലൈ 15ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(28)

43.യു.കെയില്‍നിന്നും ജൂലൈ 13ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(59)

44.ദുബായില്‍നിന്നും ജൂലൈ 13ന് എത്തിയ കടുത്തുരുത്തി സ്വദേശി(28)

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
=========
45.ജൂലൈ 28ന് ബാംഗ്ലൂരില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(21)

46.രോഗം സ്ഥീരീകരിച്ച ഏറ്റുമാനൂര്‍ സ്വദേശിക്കൊപ്പം ബാംഗ്ലൂരില്‍നിന്നെത്തിയ സഹോദരി(30)

47. ജൂലൈ 17ന് ഡല്‍ഹിയില്‍നിന്നെത്തിയ ഏറ്റുമാനൂര്‍ സ്വദേശി(58)

Similar Articles

Comments

Advertisment

Most Popular

എറണാകുളത്ത് ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു; എംഎൽഎ ഇറങ്ങി ഓടി

കാക്കനാട്: പി ടി തോമസ്‌ എംഎൽഎ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി വിളിച്ച കോൺഗ്രസ്‌ തൃക്കാക്കര വെസ്‌റ്റ്‌ മണ്ഡലം ഒരുക്ക ക്യാമ്പിൽ ഐ, എ ഗ്രൂപ്പുകാർ തമ്മിലടിച്ചു. ഗുരുതരമായി മർദനമേറ്റ മൂന്ന് യൂത്ത്...

തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്: മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം

നിയമസഭാ തിരഞ്ഞെടുപ്പ് കവറേജിനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസിനു വേണ്ടി പത്ര, ദൃശ്യ മാധ്യമപ്രവർത്തകർക്ക് അപേക്ഷിക്കാം. ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ് ലഭിക്കുന്ന മാധ്യമപ്രവർത്തകർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കും. അതുകൊണ്ട്, തിങ്കളാഴ്ച (മാർച്ച് 8)...

പി. ജയരാജന് സീറ്റില്ല; കണ്ണൂരില്‍ പ്രതിഷേധം, രാജി

പി. ജയരാജന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ രാജി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ...