എറണാകുളം: ജില്ലാ കളക്ടർ എസ് സുഹാസിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ച വാഴക്കുളം പഞ്ചായത്തിന്റെ എഫ് എൽ ടി സിക്ക് ഒരു ക്ളബ്ബിന്റെ ഭാരവാഹികൾ കളക്ടറുടെ സാന്നിധ്യത്തിൽ സാധന സാമഗ്രികൾ കൈമാറിയിരുന്നു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ഇവ സ്വീകരിച്ചത്.
ഭാരവാഹികളിലൊരാൾക്ക് കോവിഡ് ഫലം പൊസിറ്റീവായതിനെ തുടർന്ന് കളക്ടർ ഹോം ക്വാറന്റീനിൽ പ്രവേശിക്കുകയും പരിശോധനക്ക് വിധേയനാവുകയുമായിരുന്നു.