ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടയത്ത് ആരംഭിക്കുമെന്ന് എം എ യൂസഫലി

ദുബായ് : ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരു വര്‍ഷത്തിനുള്ളില്‍ കോട്ടയത്ത് ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം എ യുസഫലി വ്യക്തമാക്കി. ഇതിനായി വിവിധ ഇടങ്ങളില്‍ സ്ഥലം അന്വേഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്.

കേരളത്തില്‍ അഞ്ചിടത്ത് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതില്‍ പ്രധാന ഇടമായിട്ടാണ് കോട്ടയത്തെ കാണുന്നത്. മധ്യതിരുവിതാംകൂറിലെ ആദ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റാവും ഇത്. കോട്ടയം, പത്തനംതിട്ട ജില്ലകളെ ഉദ്ദേശിച്ച് ആരംഭിക്കുന്ന സ്ഥാപനത്തില്‍ പാലാ, തിരുവല്ല, ചെങ്ങന്നൂര്‍, അടൂര്‍ പ്രദേശങ്ങളില്‍ നിന്നും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും ഉള്ളവരും എത്തുമെന്നാണ് പ്രതീക്ഷ.

ഇവിടങ്ങളിലെ ശക്തമായ പ്രവാസി സാന്നിധ്യവും ഗുണകരമാകും. കോവിഡ് മൂലം നാട്ടിലേക്കു മടങ്ങിയ പ്രവാസികളുടെ പ്രാതിനിധ്യം സ്റ്റാഫ് നിയമനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു

Similar Articles

Comments

Advertisment

Most Popular

ഇന്ത്യയുടെ കോവാക്സീന്‍ സുരക്ഷിതം: പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല

ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ കോവിഡ്19 വാക്സീനായ കോവാക്സീന്‍ പ്രാഥമിക ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പിന്നിട്ടു. കോവാക്സീന്‍ സുരക്ഷിതമാണെന്നും പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വാക്സീന്‍ വികസനത്തിന് നേതൃത്വം നല്‍കുന്ന ഭാരത് ബയോടെക്കും...

ഓൺലൈൻ ക്ലാസിനിടെ അമ്മയെ വെടിവച്ച് കൊല്ലുന്നത് കണ്ട് നടുങ്ങി മകൾ

യുഎസിലെ ഇന്ത്യാനയില്‍ ചൊവ്വാഴ്ച ഒരു 10 വയസ്സുകാരി ഓണ്‍ലൈന്‍ ക്ലാസ്സിന് ഹാജരായപ്പോള്‍ തന്നെ അധ്യാപികയ്ക്ക് സംശയം മണത്തു. അസാധാരണ ശബ്ദം കേട്ടപ്പോഴാണ് വാര്‍ഫീല്‍ഡ് എലിമെന്ററി സ്കൂളിലെ അധ്യാപികയ്ക്ക് സംശയം തോന്നിയത്. കുട്ടിയുടെ വീട്ടില്‍...

അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍, മോദിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള്‍ തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന്...