പാലക്കാട് ജില്ലയിൽ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 123 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ച രണ്ടു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു*
പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 7) തൃശ്ശൂർ, കോഴിക്കോട് മലപ്പുറം സ്വദേശികൾ ഉൾപ്പെടെ 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 48 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 20 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 30 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 19
പേർ എന്നിവർ ഉൾപ്പെടും.ജില്ലയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട ഉറവിടമറിയാതെ രോഗബാധ ഉണ്ടായ മാത്തൂർ സ്വദേശിയും ആന്ധ്രാപ്രദേശിൽ നിന്നു വന്ന ശേഷം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശിയും ഇന്ന് രോഗം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. 33 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*കർണാടക- 13*
തൃത്താല മേഴത്തൂർ സ്വദേശി (8 പെൺകുട്ടി)
തൃത്താല മേഴത്തൂർ സ്വദേശി (10 ആൺകുട്ടി)
തൃത്താല മേഴത്തൂർ സ്വദേശി (30 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (65 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (58 സ്ത്രീ)
തൃത്താല മേഴത്തൂർ സ്വദേശി (70 പുരുഷൻ)
എലപ്പുള്ളി സ്വദേശി (24 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (21 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (18 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (53 പുരുഷൻ)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷൻ)
വിളയോടി സ്വദേശി (27 പുരുഷൻ)
കപ്പൂർ സ്വദേശി (24 പുരുഷൻ)
*മഹാരാഷ്ട്ര -1*
ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)
*ആന്ധ്ര പ്രദേശ്-1*
കഴിഞ്ഞ ദിവസം മരണപ്പെട്ട വേങ്ങശ്ശേരി സ്വദേശി (58 പുരുഷൻ)
*ജാർഖണ്ഡ്-3*
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (33 പുരുഷൻ)
അതിഥി തൊഴിലാളി (18 പുരുഷൻ)
തെങ്കര സ്വദേശി (28 പുരുഷൻ)
*തമിഴ്നാട്-2*
പുതുപ്പരിയാരം സ്വദേശി (29 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (31 പുരുഷൻ)
*സൗദി-14*
കുഴൽമന്ദം സ്വദേശി (42 പുരുഷൻ)
വടവന്നൂർ സ്വദേശി (11 ആൺകുട്ടി)
അലനല്ലൂർ സ്വദേശി (25 സ്ത്രീ)
അലനല്ലൂർ സ്വദേശി (3 പെൺകുട്ടി)
അലനല്ലൂർ സ്വദേശി (50 പുരുഷൻ)
അലനല്ലൂർ സ്വദേശി (48 പുരുഷൻ)
അലനല്ലൂർ സ്വദേശി (2 ആൺകുട്ടി)
അലനല്ലൂർ സ്വദേശി (23 സ്ത്രീ)
അലനല്ലൂർ സ്വദേശി (56 സ്ത്രീ)
അലനല്ലൂർ സ്വദേശി (27 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (44 പുരുഷൻ)
തൃത്താല സ്വദേശി (46 പുരുഷൻ)
നെല്ലായ സ്വദേശി (48 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (36 പുരുഷൻ)
*ഒമാൻ-3*
അലനല്ലൂർ സ്വദേശി (31 സ്ത്രീ)
നെല്ലായ സ്വദേശി (33 പുരുഷൻ)
നല്ലേപ്പിള്ളി സ്വദേശി( 49 പുരുഷൻ)
*ഖത്തർ-2*
തച്ചനാട്ടുകര സ്വദേശി (31 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)
*യുഎഇ-17*
എലപ്പുള്ളി സ്വദേശി (32 സ്ത്രീ)
അലനല്ലൂർ സ്വദേശി (30 പുരുഷൻ)
അലനല്ലൂർ സ്വദേശി (30 പുരുഷൻ)
മാത്തൂർ സ്വദേശി (31 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (5 ആൺകുട്ടി)
വല്ലപ്പുഴ സ്വദേശി (25 സ്ത്രീ)
മുതുതല സ്വദേശി (46 പുരുഷൻ)
വല്ലപ്പുഴ സ്വദേശി (41 പുരുഷൻ)
മുതുതല സ്വദേശി (20 സ്ത്രീ)
അനങ്ങനടി സ്വദേശി (57 പുരുഷൻ)
കുലുക്കല്ലൂർ സ്വദേശി (21 പുരുഷൻ)
വടക്കഞ്ചേരി സ്വദേശി (48 പുരുഷൻ)
പുതുനഗരം സ്വദേശി (39 പുരുഷൻ)
തച്ചനാട്ടുകൾ സ്വദേശി (35 പുരുഷൻ)
തരൂർ സ്വദേശി (40 പുരുഷൻ)
അലനല്ലൂർ സ്വദേശി (53 പുരുഷൻ)
തച്ചനാട്ടുകര സ്വദേശി (25 പുരുഷൻ)
*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-19*
പുതുപ്പരിയാരം സ്വദേശി (27 പുരുഷൻ)
വാളയാർ സ്വദേശി (35 സ്ത്രീ)
പാലക്കയം സ്വദേശി (43 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (41 സ്ത്രീ)
കഴിഞ്ഞ ദിവസം മരണപ്പെട്ട മാത്തൂർ സ്വദേശി (65 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)
കണ്ണാടി സ്വദേശി (29 സ്ത്രീ)
പാലക്കാട് സ്വദേശി (53 പുരുഷൻ)
കാരാക്കുറുശ്ശി സ്വദേശി (22 പുരുഷൻ)
തെങ്കര സ്വദേശി (17 ആൺകുട്ടി)
നാഗലശ്ശേരി സ്വദേശി (50 സ്ത്രീ)
മലപ്പുറം സ്വദേശി (20 പുരുഷൻ)
നാഗലശ്ശേരി സ്വദേശി (40 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (5 പെൺകുട്ടി)
നാഗലശ്ശേരി സ്വദേശി (52 പുരുഷൻ)
തച്ചമ്പാറ സ്വദേശി (28 പുരുഷൻ)
നാട്ടുകൽ സ്വദേശി (29 പുരുഷൻ)
നാട്ടുകൽ സ്വദേശി (37 പുരുഷൻ)
കാരാക്കുറിശ്ശി സ്വദേശി (20 പുരുഷൻ)
*സമ്പർക്കം-48*
തൃശ്ശൂർ സ്വദേശി (46 പുരുഷൻ)
കോങ്ങാട് സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (32 പുരുഷൻ)
കോങ്ങാട് സ്വദേശി (29 പുരുഷൻ)
കോഴിക്കോട് സ്വദേശി (47 പുരുഷൻ)
കഞ്ചിക്കോട് സ്വദേശി (28 പുരുഷൻ)
ഒറ്റപ്പാലം മനിശ്ശേരി സ്വദേശി (50 പുരുഷൻ)
അലനല്ലൂർ സ്വദേശി (48 സ്ത്രീ)
അലനല്ലൂർ സ്വദേശി (54 പുരുഷൻ)
പുതുനഗരം സ്വദേശി (45 പുരുഷൻ)
പുതുനഗരം സ്വദേശി (18 പെൺകുട്ടി)
പുതുനഗരം സ്വദേശി (44 പുരുഷൻ)
പുതുനഗരം സ്വദേശി (65 സ്ത്രീ)
പുതുനഗരം സ്വദേശി (63 പുരുഷൻ)
പുതുനഗരം സ്വദേശി (60 സ്ത്രീ)
കഞ്ചിക്കോട് സ്വദേശി (44 പുരുഷൻ)
തേങ്കുറുശ്ശി സ്വദേശി (35 പുരുഷൻ)
പുതുനഗരം സ്വദേശി (3 ആൺകുട്ടി)
പുതുനഗരം സ്വദേശി (5 പെൺകുട്ടി)
പുതുനഗരം സ്വദേശി (60 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (23 പുരുഷൻ)
കൊപ്പം സ്വദേശി (48 പുരുഷൻ)
പട്ടാമ്പി സ്വദേശി (45 പുരുഷൻ)
പട്ടാമ്പി സ്വദേശി (40 സ്ത്രീ)
തേങ്കുറിശ്ശി സ്വദേശി (36 പുരുഷൻ)
ഓങ്ങല്ലൂർ സ്വദേശി (48 സ്ത്രീ)
ഓങ്ങല്ലൂർ സ്വദേശി (2 പെൺകുട്ടി)
ഓങ്ങല്ലൂർ സ്വദേശി (18 സ്ത്രീ).
കൊപ്പം സ്വദേശി (43 സ്ത്രീ)
കൊപ്പം സ്വദേശി (4 പെൺകുട്ടി)
കൊപ്പം സ്വദേശി (38 സ്ത്രീ)
കൊപ്പം സ്വദേശി (65 സ്ത്രീ)
കൊപ്പം സ്വദേശി (86 പുരുഷൻ)
പട്ടാമ്പി സ്വദേശി (14 പെൺകുട്ടി)
കൊപ്പം സ്വദേശി (15 ആൺകുട്ടി)
കുമരം പുത്തൂർ സ്വദേശി (25 പുരുഷൻ)
തെങ്കര സ്വദേശി (15 ആൺകുട്ടി)
ഓങ്ങല്ലൂർ സ്വദേശി (34 പുരുഷൻ)
തിരുനെല്ലായി സ്വദേശി (30 പുരുഷൻ)
കുമരം പുത്തൂർ സ്വദേശി (32 പുരുഷൻ)
കോങ്ങാട് സ്വദേശി (30 പുരുഷൻ)
കല്ലടിക്കോട് സ്വദേശി (8 ആൺകുട്ടി)
മലപ്പുറം സ്വദേശി (38 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (24 പുരുഷൻ)
കാരാകുറുശ്ശി സ്വദേശി (35 പുരുഷൻ)
ചാലിശ്ശേരി സ്വദേശി (40 സ്ത്രീ)
പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലുമായി നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേർ,
പട്ടാമ്പി സ്വദേശി (40 പുരുഷൻ)
കൊപ്പം സ്വദേശി (8 പെൺകുട്ടി)
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 609 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*
[07/08, 6:33 pm] +91 99471 08981: കാലവർഷം: ജില്ലയിൽ 16 ക്യാമ്പുകൾ തുറന്നു
എറണാകുളം: കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. ജില്ലയിൽ 16 ക്യാമ്പുകളിലായി 475 ആളുകളെ മാറ്റിയിട്ടുണ്ട്. 213 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്. 183 പുരുഷന്മാരും 243 സ്ത്രീകളും 49 കുട്ടികളും മൂന്ന് ഭിന്നശേഷിക്കാരും ക്യാമ്പുകളിലുണ്ട്. ജില്ലാ കളക്ടർ എസ്.സുഹാസിൻ്റെ നേതൃത്വത്തിൽ ഡപ്യൂട്ടി കളക്ടർമാർ തഹസിൽദാർ, വില്ലേജ് ഓഫീസർ തദ്ദേശ സ്ഥാപന ങ്ങൾ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
കോതമംഗലം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. എം.എൽ.എ ആൻറണി ജോൺ ,ഡപ്യൂട്ടി കളക്ടർ അമൃത വല്ലി എന്നിവരുടെ നേതൃത്യത്തിൽ ദുരിതബാധിത മേഖലകൾ സന്ദർശിച്ചു. നെല്ലിക്കുഴിയിൽ വീടിനു ഭീഷണിയായി മൺതിട്ട നിൽക്കുന്നതിനാൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകി. കുട്ടമ്പുഴയിൽ പ്ലാവ് മറിഞ്ഞ് ഗർത്തം രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടതു മൂലം മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. അഞ്ചു ദിവസമായി മുങ്ങി കിടക്കുന്ന മണികണ്ഠനാൽ ചപ്പാത്തിൽ അക്കരെയുള്ള വർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. താലൂക്കിൽ 6 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. 60 കുടുംബങ്ങൾ ക്യാമ്പിലുണ്ട്. രണ്ട് ഭിന്നശേഷിക്കാരും രണ്ട് കുട്ടികളും ഉൾപ്പടെ 137 ആളുകളാണ് ക്യാമ്പുകളിലുണ്ട്.
കടൽകയറ്റം രൂക്ഷമായ ചെല്ലാനം ഉൾപ്പെടുന്ന കൊച്ചി താലൂക്കിൽ രണ്ട് ക്യാമ്പുകളാണുള്ളത്. ഇന്നലെ (7-8-20) പുതിയ ക്യാമ്പുകൾ തുറന്നിട്ടില്ല. 89 കുടുംബങ്ങളിലെ 178 പേർ ക്യാമ്പുകളിലുണ്ട്. ബസാർ തോടിലെ കല്ലും മണ്ണും നീക്കം ചെയ്യാൻ ഹിറ്റാച്ചി എത്തിച്ചു.ഇന്ന് പ്രവർത്തനങ്ങൾ ആരംഭിക്കും.
അസിസ്റ്റൻറ് കളക്ടർ രാഹുൽ കൃഷ്ണശർമ്മയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തി. കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി നോർത്ത് വില്ലേജിൽ കുന്നുംപുറം വി വി എച്ച് എസ് , എളംകുളം വില്ലേജിൽ കെ വി കടവന്ത്ര സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. ചേരാനല്ലൂർ , കടമക്കുടി എന്നിവിടങ്ങളിലും ക്യാമ്പുകൾ തുടങ്ങുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.
മുവാറ്റുപുഴ താലൂക്കിൽ ഇന്നലെ മൂന്ന് ക്യാമ്പുകൾ തുറന്നു. 9 കുടുംബങ്ങളിലെ 37 പേർ ക്യാമ്പിലുണ്ട്. പറവൂർ, ആലുവ താലൂക്കുകളിലും രണ്ട് ക്യാമ്പുകൾ വീതം തുറന്നു. ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ മൂന്നാറിലെ രക്ഷാപ്രവർത്തനങ്ങൾക്കായി 52 അംഗ സംഘം പുറപ്പെട്ടു.
ഭൂതത്താൻകെട്ടിലെ എല്ലാ ഷട്ടറുകളും തുറന്ന സാഹചര്യത്തില്‍ വെള്ളത്തിൻറെ അളവ് സ്ഥിരമായി പരിശോധിച്ച് വരികയാണ്. കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും സംയുക്തമായി ദിവസേന അഞ്ച് തവണയാണ് വെള്ളത്തിൻറെ അളവ് എടുക്കുന്നത്. ഇടുക്കി ജില്ലയിലെ ഡാമുകളുടെ ജലനിരപ്പ് പരിശോധിക്കുന്നുണ്ട്.
ജില്ലയില്‍ കഴിഞ്ഞ് 24 മണിക്കൂറിനിടെ 73.53 മി.മീ മഴയാണ് ലഭിച്ചത്. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഫ്ലഡ് ലവല്‍ കടന്നു.
മലങ്കര ഡാം തുറക്കുന്ന സാഹചര്യത്തിൽ മുവാറ്റുപുഴയാറിൽ ഒരടി കൂടി ജലനിരപ്പ് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്താൻ സാധിക്കുന്ന 650 ക്യാമ്പുകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. 130000 പേർക്കുള്ള സൗകര്യങ്ങൾ ഈ ക്യാമ്പുകളിൽ ഒരുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കളക്ടർ എസ്. സുഹാസ് ആവശ്യപ്പെട്ടു.