പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ രോഗബാധ 18 പേർക്ക്

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂലൈ 29) 49 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 11 പേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ ഇന്ന് 19 പേർക്ക് രോഗമുക്തി ഉള്ളതായി അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ഡൽഹി-1*
വടക്കഞ്ചേരി സ്വദേശി (25 പുരുഷൻ)

*കർണാടക-3*
ഒറ്റപ്പാലം സ്വദേശി (30 സ്ത്രീ)

അകത്തേത്തറ സ്വദേശി (19 പുരുഷൻ)

അകത്തേത്തറ സ്വദേശി (45 സ്ത്രീ). ഇവർക്ക് ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

*ഹരിയാന-1*
അഗളി സ്വദേശി (23 സ്ത്രീ)

*ജമ്മു കാശ്മീർ-1*
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)

*തമിഴ്നാട്-4*
ചിറ്റൂർ സ്വദേശി (32 പുരുഷൻ)

തെങ്കര സ്വദേശികളായ രണ്ടുപേർ (54 സ്ത്രീ, 26 പുരുഷൻ)

കല്ലടിക്കോട് സ്വദേശി (51 പുരുഷൻ)

*സൗദി-9*
കാഞ്ഞിരപ്പുഴ സ്വദേശി (45 പുരുഷൻ)

മണ്ണൂർ സ്വദേശി (45 പുരുഷൻ)

ചാലിശ്ശേരി സ്വദേശികളായ മൂന്നുപേർ (42,52,32 പുരുഷന്മാർ)

നാഗലശ്ശേരി സ്വദേശി (33 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി ( 44 പുരുഷൻ)

പട്ടാമ്പി സ്വദേശി (31 പുരുഷൻ)

കിഴക്കഞ്ചേരി സ്വദേശി (29 പുരുഷൻ)

*യുഎഇ-9*
ചാലിശ്ശേരി സ്വദേശികളായ നാലുപേർ (41,33,48,32 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശി (43 പുരുഷൻ)

വിളയൂർ സ്വദേശി (41 പുരുഷൻ)

പരുതൂർ സ്വദേശികൾ (34, 31 പുരുഷന്മാർ)

ഷൊർണൂർ സ്വദേശി (24 പുരുഷൻ)

*ഒമാൻ-1*
ചാലിശ്ശേരി സ്വദേശി (26 പുരുഷൻ)

*ഖത്തർ-1*
കൂറ്റനാട് സ്വദേശി (38 പുരുഷൻ)

*ഐവറി കോസ്റ്റ്-1*
അകത്തേത്തറ സ്വദേശി (32 പുരുഷൻ)

*സമ്പർക്കം-18*
മേപ്പറമ്പ് സ്വദേശി (34 സ്ത്രീ). ഇവർ കോട്ടയം ജില്ലയിലാണ് ചികിത്സയിലുള്ളത്. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഓങ്ങല്ലൂർ സ്വദേശി (11 പെൺകുട്ടി).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഓങ്ങല്ലൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഷൊർണൂർ സ്വദേശി (54 പുരുഷൻ).ഷൊർണൂരിൽ തന്നെ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കല്ലടിക്കോട് സ്വദേശികളായ നാല് പേർ (39, 34, 35,35 പുരുഷന്മാർ). ജൂലൈ 26ന് രോഗം സ്ഥിരീകരിച്ച കല്ലടിക്കോട് സ്വദേശിയായ ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആൻറിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

കൂടാതെ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ച വരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് രോഗം സ്ഥിരീകരിച്ചു.ജൂലൈ 28ന് 163 പേർക്ക് പരിശോധന നടത്തിയാണ് 11 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പട്ടാമ്പി സ്വദേശികളായ ഒൻപതുപേർ. ഇതിൽ 16 കാരിയും ആറുവയസ്സുകാരനും ഉൾപ്പെടുന്നുണ്ട്

മുതുതല സ്വദേശിയായ 17കാരൻ

കയിലിയാട് സ്വദേശിയായ എട്ടുവയസ്സുകാരൻ.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 471 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ, വയനാട് ജില്ലകളിലും മൂന്നു പേർ വീതം എറണാകുളം, കോഴിക്കോട് ജില്ലകളിലും ഒരാൾ കോട്ടയം ജില്ലയിലും ചികിത്സയിൽ ഉണ്ട്.

*ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്*

Similar Articles

Comments

Advertismentspot_img

Most Popular