കോവിഡ് റിപ്പോര്‍ട്ടിങ്ങില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ആന്റ് മാത്തമാറ്റിക്കല്‍ എൻജിനീയറിങ് നടത്തിയ പഠനത്തില്‍ കോവിഡ്-19 റിപ്പോര്‍ട്ടിങ് ഏറ്റവും മികച്ച രീതിയില്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഡാറ്റയുടെ ലഭ്യത, അതിന്റെ പ്രാപ്യത, ഉപയോഗക്ഷമത, സ്വകാര്യത എന്നീ നാലു പ്രധാന സവിശേഷതകള്‍ ആണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവിധേയമാക്കിയത്.

അതിന്റെ ഭാഗമായി കോവിഡ്-19 ഡാറ്റ റിപ്പോര്‍ട്ടിങ് സ്‌കോര്‍ തയ്യാറാക്കുകയും ചെയ്തു. ആദ്യത്തെ മൂന്നു റാങ്കുകളില്‍ വന്ന സംസ്ഥാനങ്ങളില്‍ ഡാറ്റയുടെ ടെക്‌സ്ച്വല്‍ സമ്മറിയും ട്രെന്‍ഡ് ഗ്രാഫിക്‌സും ഒരേ സമയം നല്‍കിയ സംസ്ഥാനമാണ് കേരളം എന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

follow us: PATHRAM ONLINE LATEST NEWS

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7