വയനാട്ടിൽ ആശങ്ക വർധിക്കുന്നു; ആന്റിജൻ പരിശോധനയിൽ 42 പേർക്ക് കൂടെ കൊവിഡ്

വയനാട്ടിൽ ആശങ്ക വർധിക്കുന്നു. വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 95 പേരെ പരിശോധിച്ചതിലാണ് 42 പേർക്ക് രോഗം സ്ഥിരീകരിച്ചത്.

ബത്തേരി ലാർജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ 20 ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ അധികം പേർ വരുമെന്നാണ് ഔദ്യോഗിക കണക്ക്. കടയിൽ വന്നുപോയവരെയെല്ലാം അടിയന്തരമായി കണ്ടെത്തുകയാണ് ആരോഗ്യവകുപ്പ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന കടയുടെ ലൈസൻസ് സസ്‌പെഡ് ചെയ്യുന്നതായി ബത്തേരി മുനിസിപ്പാലിറ്റി അറിയിച്ചു.

വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരെ സംബന്ധിച്ചും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. നിലവിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ച ഇവിടെ കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കാം എന്നാണ് നിഗമനം. പ്രായം കുറഞ്ഞ ആളുകൾക്ക് വരെ രോഗം പടരുന്നുവെന്നതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7