വൈദ്യുതി ബില്‍ കണ്ട് ബോധം പോയി; നാട്ടുകാരുടെ എല്ലാവരുടെയും ബില്‍ തന്റെ പേരില്‍ അയച്ചോ എന്ന് ഹര്‍ഭജന്‍

വൈദ്യുതി ബില്‍ കണ്ട് ബോധം പോയി ഹര്‍ഭജന്‍ സിംഗ്.ഇത്തവണത്തെ വൈദ്യുതി ബില്‍ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് താരം. ആ ഞെട്ടല്‍ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം നാട്ടുകാരെ അറിയിക്കുകയും ചെയ്തു. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്നാണ് ഹര്‍ഭജന്റെ ചോദ്യം

ഹര്‍ഭജന്റെ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ വൈദ്യുതി ദാതാക്കളായ അദാനി ഇലക്ട്രിസിറ്റി ഇത്തവണ അദ്ദേഹത്തിന് അയച്ചിരിക്കുന്ന ബില്ലിലെ തുക സത്യത്തില്‍ ഞെട്ടിക്കുന്നതാണ്. 33,900 രൂപയാണ് ഹര്‍ഭജന്റെ വൈദ്യുതി ബില്‍. ഇത്, സാധാരണ താന്‍ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടുന്നു

‘ഇത്തവണ അയല്‍ക്കാരുടെ എല്ലാവരുടെയും ബില്‍ ചേര്‍ത്താണോ എനിക്ക് അയച്ചിരിക്കുന്നതെന്ന’ അദ്ദേഹത്തിന്റെ ചോദ്യവും ഈ പശ്ചാത്തലത്തിലാണ്. ഈ വര്‍ഷം ഐപിഎല്‍ നടക്കുമെന്ന് ഉറപ്പായതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജഴ്‌സി അണിയാനുള്ള തയാറെടുപ്പിലാണ് താരം. ഈ വര്‍ഷം സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടുവരെ യുഎഇയിലാണ് ഐപിഎല്‍ നടക്കുന്നത്. ഇതിനിടെയാണ് വന്‍തുകയുടെ ബില്‍ അയച്ച് അദാനി ഇലക്ട്രിസിറ്റി ഹര്‍ഭജനെ ‘ഞെട്ടിച്ചത്’.

pathram:
Related Post
Leave a Comment