ആശുപത്രിയില്‍ നിന്ന് മുങ്ങിയ കോവിഡ് രോഗി മരിച്ച നിലയില്‍

പ്രയാഗ്രാജ്: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ 54കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രിയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ശനിയാഴ്ച വൈകുന്നേരം 4.30 ന് ഇയാള്‍ ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

പിന്നീട് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആശുപത്രിയുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നും രോഗിയെ പീഡിപ്പിച്ചത് മൂലമാണ് ഇദ്ദേഹം ആശുപത്രി വിട്ട് പുറത്തേക്ക് പോയതെന്നും ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആരോപണം നിഷേധിച്ചു.

FOLLOW US PATHRAMONLINE

pathram:
Related Post
Leave a Comment