കാസര്‍കോട്: ചെങ്കളയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17-ന് ചെങ്കള പഞ്ചായത്തിലെ പീലാംകട്ടയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നു തെളിഞ്ഞാല്‍ രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ഈടാക്കുക.
ജൂലൈ 17ന് നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍ പോകണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.
follow us: PATHRAM ONLINE