ബിഹാർ: 12 വർഷം നീണ്ട ദാമ്പത്യത്തിനൊടുവിൽ ഭാര്യയെ കാമുകന് വിവാഹംകഴിച്ചുകൊടുത്ത് യുവാവ്. ബിഹാറിലെ സഹര്‍സയിലാണ് 12 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധം വേർപിരിഞ്ഞ ശേഷം മുൻ ഭാര്യയെ യുവാവ് മറ്റൊരാൾക്ക് വിവാഹംചെയ്ത് നൽകിയത്. വിവാഹച്ചടങ്ങുകളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. 12 കൊല്ലം ഇരുവരും...
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികള്‍ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്.
വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് തിരക്കിയപ്പോഴാണ് മർദന...
നയൻതാര- വിഘ്നേഷ് താര വിവാഹത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകത്തെങ്ങും നിറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടെ മലയാളികളുടെ മറ്റു പ്രിയ താരത്തിന്റെ വിവാഹവും നടന്നു.
ആനന്ദം സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ...
വിവാഹ ഷൂട്ടിങ്ങിനു പല പരീക്ഷണങ്ങളും നടത്താറുള്ള മലയാളികൾക്ക് ഇനി മെട്രോ ട്രെയിനിൽ കയറിയും ഷൂട്ട് ചെയ്യാം. കൊച്ചി മെട്രോയെ ലാഭത്തിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു വിവാഹ ഷൂട്ടിങ്ങിനും മെട്രോ ട്രെയിനുകളും സ്റ്റേഷനും വാടകയ്ക്കു നൽകുന്നത്.
ഒരു കോച്ചായോ മൂന്നു കോച്ചുകളായോ ബുക്ക് ചെയ്യാം. നിർത്തിയിട്ടിരിക്കുന്ന ട്രെയിനിലും സഞ്ചരിക്കുന്ന...
പതിനാറുകാരിയായ മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ മറ്റൊരു മകളെ മാതാപിതാക്കള്‍ വിറ്റു. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ദിവസവേതനക്കാരായ മാതാപിതാക്കള്‍ പന്ത്രണ്ടുകാരിയായ മകളെ നാല്‍പത്തിയാറുകാരന് വിറ്റത്.
ശ്വാസകോശസംബന്ധമായ അസുഖമുള്ള മകളുടെ ചികിത്സാ ചെലവിനായി 25,000 രൂപയ്ക്കാണ് ഇളയമകളെ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിവരമറിഞ്ഞ അയല്‍വാസിയായ ചിന്ന...
പട്‌ന : വധുവിന്റെയും വരന്റെയും മതം വിവാഹത്തിന് മുമ്പ് വെളിപ്പെടുത്തണമെന്ന പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി അസം സര്‍ക്കാര്‍. എന്നാല്‍, ഉത്തര്‍പ്രദേശിലെയോ മധ്യപ്രദേശിലെയോ നിയമം പോലെയല്ല ഇത്. പക്ഷെ സമാനതകളുണ്ടാവുമെന്നും മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു.
ലൗ ജിഹാദിനെതിരേയൊരു നിയമമല്ല അസം ഉദ്ദേശിക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും...
ലക്‌നൗ: ''അദ്ദേഹം എന്നെ ആവശ്യത്തിലേറെ സ്‌നേഹിക്കുന്നു. തെറ്റുകളെല്ലാം ക്ഷമിക്കുന്നു. എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ഇങ്ങനൊരാളുടെ കൂടെ ജീവിക്കാന്‍ എനിക്കു പ്രയാസമാണ്. അതിനാല്‍ ദയവായി വിവാഹമോചനം അനുവദിക്കണം.''
യുവതിയുടെ ആവശ്യമറിഞ്ഞ് ഉത്തര്‍പ്രദേശില്‍ സംഭാലിലെ ശരി അത്ത് കോടതി വിസ്മയിച്ചു. 18 മാസത്തെ ദാമ്പത്യത്തിനു ശേഷവും...
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന സൂചന നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിര്‍ണായക നീക്കങ്ങള്‍. പെണ്‍കുട്ടികളുടെ വിവാഹ പ്രായവും ആണ്‍കുട്ടികളുടേതിനു സമാനമായി 21 വയസ്സാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിവാഹ...