തിരുവനന്തപുരത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; 100 പേർക്ക് സമ്പർക്കത്തിലൂടെ രോഗം:ഉറവിടം അറിയാത്ത 16 കേസുകള്‍

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണെന്ന് മുഖ്യമന്ത്രി. ഇന്ന് 222 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഉറവിടം അറിയാത്ത 16 കേസുകള്‍ ഇന്ന് റിപ്പോർട്ട് ചെയ്തു.

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ ആരോഗ്യ പ്രവർത്തകരെയും ആയുഷ് ജീവനക്കാരെയും നിയോഗിക്കും. തലസ്ഥാനത്ത് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചാലാ മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർക്കറ്റുകൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 16110 ആണ്. 798 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 65 കേസുകളും റിപ്പോർട്ട് ചെയ്തത്. ഇതിൽ വിദേശത്ത് നിന്നെത്തിയ 104 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്ന 115 പേർക്കും രോഗം സ്ഥിരീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7