2021 ന് മുന്‍പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന

2021 ന് മുമ്പ് കൊവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ വാക്‌സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

എല്ലാവര്‍ക്കും തുല്യമായി വാക്‌സിന്‍ ലഭ്യമാക്കാനാണ് ഡബ്ലിഎച്ചഒ ലക്ഷ്യം വയ്ക്കുന്നതെന്നും ലോകാരോഗ്യ സംഘടന എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ പറഞ്ഞു. മിക്ക വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നും ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.

അടുത്ത വര്‍ഷം ആദ്യ ഭാഗത്തോടെ ജനങ്ങള്‍ക്ക് കാെവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ പണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ വേണ്ടി മാത്രമല്ല, വാക്‌സിന്‍ എല്ലാവര്‍ക്കുമുള്ളതാണെന്നും മൈക്ക് കൂട്ടിച്ചേര്‍ത്തു.

FOLLOW US: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular