കരിപ്പൂർ: വസ്ത്രത്തിനുള്ളിൽ 10.28 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. മസ്കത്തിൽനിന്നു സലാം എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിനി(50)യിൽനിന്നാണ് 233 ഗ്രാം സ്വർണം കണ്ടെത്തിയത്. സന്ദർശക വീസയിൽ പോയി മടങ്ങുകയായിരുന്ന യാത്രക്കാരി സ്വർണാഭരണങ്ങൾക്കു തീരുവ അടയ്ക്കാതെ പുറത്തു കടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് കസ്റ്റംസ് അറിയിച്ചു.
വസ്ത്രത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം വീട്ടമ്മ പിടിയിൽ
Similar Articles
കൊടുവാൾ വാങ്ങിയത് അടുത്ത വീട്ടിൽ നിന്ന്, മസ്തിഷ്കാർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി, ആശുപത്രിയിലെത്തിക്കുമ്പോൾ പാതി കഴുത്ത് അറ്റനിലയിൽ, ലഹരിക്കടിമയായ മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിമരുന്നിനു അടിമയായിരുന്ന മകൻ മാതാവിനെ വെട്ടിക്കൊലപ്പെടുത്തി. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ആഷിക്കിനെ (24) പോലീസ് കസ്റ്റഡിയിലെടുത്തു. മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക്...
“ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 56.66 ശരാശരിയുള്ള, വിജയ് ഹസാരെയിൽ ഉയർന്ന സ്കോർ 212* നേടിയിട്ടുള്ള ഒരു ബാറ്റ്സ്മാന്റെ കരിയർ ക്രിക്കറ്റ് മേധാവികളുടെ ഈഗോയാൽ നശിക്കുന്നു”- ശശി തരൂർ
കൊച്ചി: ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ...