തിരുവനന്തപുരം ജില്ലയില്‍ അതീവഗുരുതരമായ സാഹചര്യം; ഇന്ന് കോവിഡ് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അതീവഗുരുതരമായ സാഹചര്യമാണ് തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കോവിഡ് പോസിറ്റീവായ 226 കേസുകളില്‍ 190 പേര്‍ക്കും രോഗബാധ ഉണ്ടായിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതില്‍ 15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് ആകെയുള്ള പോസിറ്റീവ് കേസുകളില്‍ 65.16% അതാതു പ്രദേശങ്ങളില്‍ നിന്നുതന്നെ ലോക്കലി അക്വയേര്‍ഡ് വൈറസ് ബാധ ഉണ്ടായതാണ്. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍, 94.04% – മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലെ കച്ചവടക്കാര്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മൊത്തവിതരണക്കാരില്‍ നിന്നും സ്‌റ്റോക്ക് സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ മൊത്തവിതരണക്കാര്‍ക്ക് വാഹനങ്ങളുമായി ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണിനുള്ളില്‍ പോലീസ് അനുമതിയോടെ പ്രവേശിക്കാവുന്നതാണ്. അതേസമയം, പാറശ്ശാല അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7