യുഎഇ കോണ്‍സുലേറ്റ് ഗണ്മാന് ജയഘോഷിന് സസ്പെന്ഷന്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സ്വര്‍ണക്കടത്തു കേസിനു പിന്നാലെ ജയഘോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു
യുഎഇ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ഇയാൾ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്കു പോയത് അറിയിച്ചിരുന്നില്ല എന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ജയഘോഷ് തന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റൾ തിരികെ നൽകുന്നതിലും വീഴ്ച വരുത്തി. ഇവ രണ്ടും സർവീസ് ചട്ടങ്ങൾ ലംഘനമാണെന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തി.
വധഭീഷണി ഉണ്ടെന്ന ജയഘോഷിന്റെ മൊഴി കെട്ടിച്ചമച്ചതാണെന്നും പൊലീസ് പറയുന്നു. ഈ മൂന്നു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയഘോഷിനനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി കണ്ട്രോൾ റൂം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. കോൺസുലേറ്റ് ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ എസ്.ആർ.ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയതിൽ അസ്വഭാവികയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ജനുവരി എട്ടാം തീയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനൽകി ഡിജിപി ഉത്തരവിറക്കിയത്. 2019 ഡിസംബർ 18ന് കോൺസുലേറ്റ് ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂൺ 27നും 2018 ജൂലൈ 7നും 2019 ജനുവരി നാലിനും ജയഘോഷിന്റെ സേവനം ഡിജിപി നീട്ടിനൽകിയിരുന്നു. സ്വർണക്കടത്തിൽ ജയഘോഷിനു പങ്കുണ്ടോയെന്ന് കസ്റ്റംസും എൻഐഎയും പരിശോധിച്ചുവരികയാണ്.
follow us: PATHRAM ONLINE