തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തനിക്ക് ബന്ധമില്ലെന്ന് രണ്ടാം പ്രതി സ്വപ്‌ന സുരേഷ്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി തന്നെ ബലിയാടാക്കുകയായിരുന്നു. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് എന്‍.ഐ.എ അന്വേഷണം വന്നതെന്നും സ്വപ്‌ന ജാമ്യാപേക്ഷയില്‍ പറയുന്നു.
സ്വര്‍ണക്കടത്തിനായി പണം സമാഹരിച്ചതിലോ മറ്റ് സംവിധാനം ഒരുക്കിയതിലോ തനിക്ക് ബന്ധമില്ല. കോണ്‍സുലേറ്റില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കസ്റ്റംസില്‍ വിളിച്ചത്. അറബി അടക്കം പല ഭാഷകള്‍ അറിയാം. അറബി ഭാഷയിലുള്ള പരിജ്ഞാനം കൊണ്ടാണ് തനിക്ക് യു.എ.ഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചതെന്നും സ്വപ്‌ന സുരേഷ് ജാമ്യാപേക്ഷയില്‍ പറയുന്നത്.
സ്വപ്‌നയുടെയും നാലാം പ്രതി സന്ദീപ് നായരേയുടെയും എന്‍.ഐ.എ കസ്റ്റഡി കോടതി ഈ മാസം 24 വരെ നീട്ടി നല്‍കിയിട്ടുണ്ട്. കേസില്‍ യു.എ.പി.എ കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
അതിനിടെ, സന്ദീപിനെ സഹായിച്ച പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന മുന്‍ ജില്ലാ നേതാവ് ചന്ദ്രശേഖരനെതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. മണ്ണന്തലയില്‍ മദ്യപിച്ച് ബഹളംവച്ചതിന് പിടിയിലായ സന്ദീപിനെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കികൊണ്ട് പോയത് ചന്ദ്രശേഖറായിരുന്നൂ. തിരുവനന്തപുരം റേഞ്ച് ഐ.ജി സഞ്ജയ് കുമാര്‍ ഗുരുഡിനാണ് അന്വേഷണ ചുമതല.
FOLLOW US: pathram online latest news