പാലക്കാട് ജില്ലയിൽ ഇന്ന് 49 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 20 പേരും ഉൾപ്പെടെ ഇന്ന്(ജൂലൈ 19) 49 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
20 പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ എത്തിയവർ. ഇതിൽ കോട്ടോപ്പാടം, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ യഥാക്രമം 3,5,13 വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ജില്ലയിൽ 93 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*സൗദി-9*
കടമ്പഴിപ്പുറം സ്വദേശി (41 പുരുഷൻ)

പല്ലാവൂർ സ്വദേശി (51 പുരുഷൻ)

വണ്ടാഴി സ്വദേശി (40 പുരുഷൻ)

കോട്ടോപാടം സ്വദേശികൾ (32 സ്ത്രീ, 29 പുരുഷൻ, 3 പെൺകുട്ടി). ഇതിൽ 32 വയസ്സുകാരി ഗർഭിണിയാണ്.

നെന്മാറ സ്വദേശി (47 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (31 പുരുഷൻ)

തിരുവേഗപ്പുറ സ്വദേശി(28 പുരുഷൻ)

*ഖത്തർ-1*
ഓങ്ങല്ലൂർ സ്വദേശി (53 പുരുഷൻ)

*യുഎഇ-1*
കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)

*കുവൈത്ത്-1*
പറളി സ്വദേശി (31 പുരുഷൻ)

*ഡൽഹി-1*
കുനിശ്ശേരി സ്വദേശി (33 പുരുഷൻ)

*ഹൈദരാബാദ്-3*
കടമ്പഴിപ്പുറത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങൾ(37 പുരുഷൻ, 27 സ്ത്രീ, 5 ആൺകുട്ടി)

*തമിഴ്നാട്-3*
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികളായ അച്ഛനും (49)അമ്മയും(43) മകനും(13)

*കർണാടക-1*
പുതുപ്പരിയാരം സ്വദേശി (33 പുരുഷൻ)

*പട്ടാമ്പിയിൽ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 29 പേർക്ക് രോഗം സ്ഥിരീകരിച്ചു*

ഇന്നലെ (ജൂലൈ 19) നടത്തിയ റാപ്പിഡ് ആൻറിജൻ ടെസ്റ്റിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള 29 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ആൻറിജൻ പരിശോധന തുടർന്നു വരികയാണ്.
പട്ടാമ്പിയിൽ ഇന്നലെ നടത്തിയ ആൻറിജൻ ടെസ്റ്റിൽ 39 പേർക്കാണ് മൊത്തം കൊവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 29 പാലക്കാട് സ്വദേശികൾക്കും 7 തൃശൂർ സ്വദേശികൾക്കും 3 മലപ്പുറം സ്വദേശികൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

*രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*

പട്ടാമ്പി, മുതുതല സ്വദേശികൾ ആറു പേർ വീതം

നെല്ലായ സ്വദേശികളായ നാലു പേർ

ചാലിശ്ശേരി, കപ്പൂർ, പട്ടിത്തറ, തൃത്താല സ്വദേശികൾ രണ്ടുപേർ വീതം

ചളവറ, പരുതൂർ, കൊപ്പം,തിരുമിറ്റക്കോട്, നാഗലശ്ശേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.

FOLLOW US pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7