കോട്ടയം ജില്ലയില്‍ ഇന്ന് പുതിയ 20 രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്ക് രോഗബാധ

കോട്ടയം ജില്ലയില്‍ ഇന്ന് (ജൂലൈ 19) പുതിയ 20 രോഗികള്‍; ആകെ 239 പേര്‍

ഇരുപതു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും വിദേശത്തുനിന്നു വന്ന മൂന്നു പേരും രോഗബാധിതരായി.

ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒന്‍പതു പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ 474 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 236 പേര്‍ക്ക് രോഗം ഭേദമായി.

വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:
മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-63, പാലാ ജനറല്‍ ആശുപത്രി-57, അകലക്കുന്നം പ്രാഥിക ചികിത്സാ കേന്ദ്രം-45, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി -32, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളേജ്-2.

*രോഗം സ്ഥിരീകരിച്ചവര്‍*

♦️സമ്പര്‍ക്കത്തിലൂടെ ബാധിച്ചവര്‍
—–
1. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മാന്നാനം സ്വദേശി(55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

2. നേരത്തെ രോഗം സ്ഥിരീകരിച്ച ടി.വിപുരം സ്വദേശികളായ ദമ്പതികളുടെ ആണ്‍കുട്ടി(2). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

3. വൈക്കം പെരുമാശ്ശേരി സ്വദേശിനി(49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

4. ചിങ്ങവനം സ്വദേശി(29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

5. പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(58). കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

6. കോരുത്തോട് സ്വദേശി(60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

7. പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വിഴിക്കത്തോട് സ്വദേശി(28).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

8. രോഗം സ്ഥിരീകരിച്ച വിഴിക്കത്തോട് സ്വദേശിയുടെ സഹോദരന്‍(25)പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

9. ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

10. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

11. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

12. ചങ്ങനാശേരി മാര്‍ക്കറ്റിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി ചീരഞ്ചിറ സ്വദേശി(35).നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

♦️മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
———-

13. ഹൈദരാബാദില്‍നിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(26).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

14. ബാംഗ്ലൂരില്‍നിന്നും ജൂണ്‍ 27ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(30).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

15. ചെന്നൈയില്‍നിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സൗത്ത് സ്വദേശിനി(52).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

16. ഹൈദരാബാദില്‍നിന്നും ജൂലൈ ഏഴിന് എത്തി പെരുവയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സൗത്ത് സ്വദേശിനി(22). ഹൈദരാബാദില്‍ നഴ്‌സാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

17. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 14ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂര്‍ സ്വദേശി(54).രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

♦️വിദേശത്തുനിന്ന് വന്നവര്‍
————

18. ബഹ്‌റൈനില്‍നിന്നും ജൂലൈ ഏഴിന് എത്തി മുണ്ടക്കയത്തെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(25).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

19. ദുബായില്‍നിന്നും ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(31).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.

20. അബുദാബിയില്‍നിന്നും ജൂലൈ അഞ്ചിന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
acvnews

*രോഗമുക്തരായവര്‍*
——
1. ദുബായില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(47)

2. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(54)

3. യു.എ.ഇയില്‍ നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കാട്ടാമ്പാക്ക് സ്വദേശി(27)

4. അബുദാബിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(19)

5. പൂനെയില്‍നിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(25).

6. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(39).

7. ന്യൂഡല്‍ഹിയില്‍നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിയായ ആണ്‍കുട്ടി(6)

8. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂലൈ എട്ടിന് സ്ഥിരീകരിച്ച കോട്ടയം ജനറല്‍ ആശുപത്രിയിലെ വാകത്താനം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(43)

9.സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂലൈ പത്തിന് സ്ഥിരീകരിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ തലയോലപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(42)

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular