ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്ക്; തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷം

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് കണക്കുകള്‍ ആശങ്കാജനകമായി ഉയര്‍ന്നുതന്നെ. 791 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അതിവേഗത്തിലാണു രോഗവ്യാപനം. തിരുവനന്തപുരത്ത് അതീവ ഗുരുതര സാഹചര്യമാണ്. തീരമേഖലയില്‍ രോഗവ്യാപനം രൂക്ഷം. 133 പേരാണു രോഗമുക്തി നേടിയത്.

ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,066 പേര്‍ക്കാണ്. 532 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കം വഴിയാണു രോഗം വന്നത്. അതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് 135, മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 98. ആരോഗ്യ പ്രവര്‍ത്തകര്‍ 15, ഐടിബിപി 1, ബിഎസ്എഫ് 1, കെഎസ്എസ്‌സി 7. ഇന്ന് കോവിഡ് മൂലം 1 മരണം റിപ്പോര്‍ട്ട് ചെയ്തു. തൃശൂര്‍ പുല്ലൂരിലെ ഷൈജു ആണ് മരിച്ചത്. ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുനിശേരി സ്വദേശി മുരളിയുടെ പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആണ്. പക്ഷേ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടില്ല

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular