ലോകത്തിനു മുഴുവന്‍ കോവിഡിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകും

ന്യൂഡല്‍ഹി: രാജ്യത്തിനു മാത്രമല്ല, ലോകത്തിനു മുഴുവന്‍ കോവിഡ്–19 രോഗത്തിനുള്ള മരുന്നു ഉത്പാദിപ്പിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്‌സ്. ഡിസ്‌കവറി പ്ലസ് ചാനലില്‍ വ്യാഴാഴ്ച വൈകുന്നേരം ഇതു സംപ്രേഷണം ചെയ്യും.

ഇന്ത്യയുടെ മരുന്നുല്‍പ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ട്. ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട്. കൊറോണ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള കഴിവ് ഇവിടുത്തെ മരുന്ന് നിര്‍മാതാക്കള്‍ക്കുണ്ട്. ഈ കഴിവു മറ്റു പല രോഗങ്ങള്‍ക്കുള്ള മരുന്നു നിര്‍മാണത്തിന് അവര്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ രാജ്യമായതിനാലും ജനസംഖ്യ കൂടുതല്‍ ഉള്ളതിനാലും ആരോഗ്യരംഗത്ത് വലിയ വെല്ലുവിളിയാണ് ഇന്ത്യ നേരിടുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് ഇവിടെത്തന്നെ മരുന്നുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. പുണെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തുടങ്ങി നിരവധി മരുന്നുല്‍പ്പാദകര്‍ ഇന്ത്യയിലുണ്ട്, ലോകത്ത് മറ്റെവിടെയെങ്കിലും നിര്‍മിക്കുന്നതനേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്– അദ്ദേഹം പറഞ്ഞു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7