പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരം; രണ്ടു പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

പട്ടാമ്പിയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന്‍. പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. പട്ടാമ്പിയില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി എകെ ബാലന്‍ പട്ടാമ്പി മാര്‍ക്കറ്റ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. പട്ടാമ്പി കമ്യൂണിറ്റി സ്പ്രെഡിലേക്ക് പോകുന്നുവെന്ന് ഭയപ്പെടുന്നതായും മന്ത്രി പറഞ്ഞു. പട്ടാമ്പി വഴി പോകുന്ന വാഹനങ്ങള്‍ക്ക് പട്ടാമ്പിയില്‍ നിര്‍ത്താന്‍ അനുവാദമില്ല. ജില്ലയില്‍ 47 കേന്ദ്രങ്ങളില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പരിശോധനയ്ക്ക് വിധേയമാകണമെന്ന് മന്ത്രി പറഞ്ഞു. ജില്ലിയില്‍ 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മീന്‍ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ്, കോളനികള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ രാഷ്ട്രീയം മാറ്റിവയ്ക്കണമെന്നും ദുഷ്ടലാക്കോടു കൂടിയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

follow us pathramonline

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7