പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; വിശദ വിവരങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (july 16) 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍.
2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍.
3) ഖത്തറില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിയായ 37 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 36 വയസുകാരന്‍.
5) സൗദിയില്‍ നിന്നും എത്തിയ കോഴഞ്ചേരി സ്വദേശിയായ 23 വയസുകാരന്‍.
6) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിനിയായ 21 വയസുകാരി.
7) ഷാര്‍ജയില്‍ നിന്നും എത്തിയ വളളംകുളം സ്വദേശിയായ 28 വയസുകാരന്‍.
8) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുന്നംന്താനം സ്വദേശിനിയായ 25 വയസുകാരി.
9) ഷാര്‍ജയില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 27 വയസുകാരന്‍.
10) ഹൈദരാബാദില്‍ നിന്നും എത്തിയ തണ്ണിത്തോട്, എലിമുളളുംപ്ലാക്കല്‍ സ്വദേശിയായ 32 വയസുകാരന്‍.
11) അബുദാബിയില്‍ നിന്നും എത്തിയ ഇടമലശേരി സ്വദേശിയായ 37 വയസുകാരന്‍.
12) യു.എ.ഇ.യില്‍ നിന്നും എത്തിയ കുരമ്പാല സൗത്ത് സ്വദേശിയായ 31 വയസുകാരന്‍.
13) കുവൈറ്റില്‍ നിന്നും എത്തിയ മാന്തുക സ്വദേശിയായ 31 വയസുകാരന്‍.
14) സൗദിയില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 45 വയസുകാരന്‍.
15) ദുബായില്‍ നിന്നും എത്തിയ കോയിപ്രം, വരയന്നൂര്‍ സ്വദേശിനിയായ 57 വയസുകാരി.
16) കുവൈറ്റില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 30 വയസുകാരന്‍.
17) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 36 വയസുകാരന്‍.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുമ്മണ്ണൂര്‍ സ്വദേശിയായ 42 വയസുകാരന്‍.
19) ഷാര്‍ജയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 50 വയസുകാരന്‍.

എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് (16) രോഗം സ്ഥിരീകരിച്ചത്.

കൂടാതെ
20) കോഴഞ്ചേരി സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
21) കോന്നി, എലിയറയ്ക്കല്‍ സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
22) തിരുവല്ല സ്വദേശിയായ 60 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
23) നാരങ്ങാനം സ്വദേശിയായ 46 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
24) വളളിക്കോട് സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
25) വളളിക്കോട് സ്വദേശിയായ 38 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
26) കുമ്പഴ സ്വദേശിനിയായ 42 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
27) കുമ്പഴ സ്വദേശിയായ 18 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
28) കുലശേഖരപതി സ്വദേശിയായ 25 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
29) പത്തനംതിട്ട സ്വദേശിയായ 55 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
30) കുമ്പഴ സ്വദേശിയായ 60 വയസ്സുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
കൂടാതെ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ ഒന്‍പതു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. ജില്ലയില്‍ ഇതുവരെ ആകെ 688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 149 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്.

ഇന്ന് (16) ജില്ലയില്‍ 22 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 339 ആണ്. പത്തനംതിട്ട ജില്ലക്കാരായ 348 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 340 പേര്‍ ജില്ലയിലും, എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 155 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 35 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 89 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 37 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 31 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 15 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 367 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് (16) പുതിയതായി 51 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 2036 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1446 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2055 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്(16) തിരിച്ചെത്തിയ 76 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്(16) എത്തിയ 121 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5537 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് (16) 542 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 20103 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് (16) 519 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു(16) വരെ അയച്ച സാമ്പിളുകളില്‍ 17375 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1381 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 78 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 134 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്(16) 1222 കോളുകള്‍ നടത്തുകയും, 21 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് (16) നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 10 ഡോക്ടര്‍മാര്‍ക്കും, ഒരു സ്റ്റാഫ് നേഴ്‌സിനും, ഉള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍.
1) കലഞ്ഞൂര്‍- 5, 6. 2) പ്രമാടം- 10. 3) അടൂര്‍- 24, 26. 4) അയിരൂര്‍- 15.
5) തണ്ണിത്തോട്- 3, 4, 5, 6, 7, 8.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7