ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നു

ന്യൂഡല്‍ഹി: കോവിഡ് രോഗബാധ നിയന്ത്രണവിധേയമാകുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ജൂണ്‍ മാസത്തേക്കാള്‍ മികച്ച രീതിയില്‍ രോഗബാധ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ വിജയം നേടാനായിട്ടില്ല. അതിനാല്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ചെയ്യേണ്ടതുണ്ട്.

കോവിഡിനെതിരെയുള്ള പോരാട്ടം ഒറ്റയ്ക്ക് ജയിക്കാനാവില്ല. അതുകൊണ്ടാണ് എഎപി എല്ലാവരുടെയും സഹായം തേടുന്നത്. 18,600 പേരാണ് ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്. 20,000–23,000 കോവിഡ് പരിശോധനകള്‍ ദിവസവും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് ഡല്‍ഹി. സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് കോവിഡ് നിയന്ത്രണത്തിന് രംഗത്തെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തിലാണ് ഡല്‍ഹിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

FOLLOW US pathramonline

Similar Articles

Comments

Advertismentspot_img

Most Popular