മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍ ’പ്രിയ താരം അസീസ് നെടുമങ്ങാടും

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്.’ ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രിക്സ് അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കേന്ദ്ര കഥാപാത്രത്തിൽ തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണും അഭിനയിക്കുന്ന കാര്യം ട്രയ്ലർ വന്നപ്പോൾ പ്രേക്ഷകരിലേക്കെത്തിയ വാർത്തയാണ്.

ഇപ്പോളിതാ ഓള്‍ വെ ഇമാജിന്‍ ഈസ്‌ ലൈറ്റ് ലോക സിനിമയുടെ ശ്രദ്ധയാകർഷിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളം നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് . അസിസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കൂടി സ്ത്രീരീകരിച്ചത്‌ . മലയാളികളായ കനിയും ദിവ്യ പ്രഭയും ഹൃദു ഹാറൂണും ചലച്ചിത്ര മേളയിൽ തിളങ്ങിയപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്. ചിത്രത്തിൽ താനും ഒരു പ്രധാന റോളിൽ അഭിനയിച്ചു എന്ന് വെളിപ്പെടുത്തി അസീസ് തന്നെയാണ് സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. നാലു മലയാളി താരങ്ങൾ ആണ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രത്തിന്റെ കേന്ദ്ര അഭിനേതാക്കൾ എന്നത് മലയാളികൾക്കും ഏറ്റവും അഭിമാനിക്കാവുന്ന നിമിഷമാണ് സമ്മാനിക്കുന്നത്.

ഡോക്ടർ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്. അസീസിനെ കുറിച്ച് കനി കുസൃതി അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കൻ തുടങ്ങിയതോടെയാണ് പലരും ചിത്രത്തിൽ അസീസ് അഭിനയിച്ചെന്ന കാര്യം അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയിൽ നിന്നും പുറത്ത് നിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ൽ ഷാജി എൻ കരുണിന്‍റെ ‘സ്വം’ മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തില്‍ ജോലി ജോലി ചെയ്യുന്ന രണ്ടു മലയാളി നേഴ്സ്മാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ‘ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്’. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertismentspot_img

Most Popular