തിരുവനന്തപുരം: രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു.
കെ. ഇന്പാശേഖർ – തിരുവനന്തപുരം, എസ്. ചിത്ര – കൊല്ലം, എസ്. ചന്ദ്രശേഖർ – പത്തനംതിട്ട, തേജ് ലോഹിത് റെഡ്ഡി -ആലപ്പുഴ, രേണുരാജ് -കോട്ടയം, വി.ആർ പ്രേംകുമാർ -ഇടുക്കി, ജറോമിക് ജോർജ് -എറണാകുളം, ജീവൻബാബു -തൃശൂർ, എസ്. കാർത്തികേയൻ -പാലക്കാട്, എൻ.എസ്.കെ. ഉമേഷ് -മലപ്പുറം, വീണാ മാധവൻ -വയനാട്, വി. വിഗ്നേശ്വരി -കോഴിക്കോട്, വി.ആർ.കെ. തേജ -കണ്ണൂർ, അമിത് മീണ -കാസർഗോഡ്.
തിരുവനന്തപുരത്ത് കളക്ടറെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്ററുകളും റിവേഴ്സ് ക്വാറന്റൈൻ സെന്ററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കളക്ടർമാർക്ക് ഈ ഓഫീസർമാർ സഹായം നൽകും