മലപ്പുറം ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 14) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 21 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്.

#സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്

ജൂണ്‍ 30 ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയിൽ നിന്നും സമ്പർക്കത്തിലൂടെ താനൂര്‍ സ്വദേശിനി 45 വയസുകാരി,

പൊന്നാനി സ്വദേശിനിയായ ഒമ്പത് വയസുകാരി,

എടപ്പാള്‍ സ്വദേശിനിയായ അഞ്ച് വയസുകാരി,

പൊന്നാനി സ്വദേശികളും പെയിന്റിംഗ് തൊഴിലാളികളുമായ 36 വയസുകാരന്‍, 50 വയസുകാരന്‍, 45 വയസുകാരന്‍,

പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 49 വയസുകാരന്‍, 44 വയസുകാരന്‍, 52 വയസുകാരന്‍,

പെന്നാനി സ്വദേശികളായ 65 വയസുകാരന്‍, 69 വയസുകാരന്‍, 52 വയസുകാരന്‍, 69 വയസുകാരന്‍, 70 വയസുകാരന്‍, 54 വയസുകാരന്‍, 66 വയസുകാരന്‍, 25 വയസുകാരന്‍,

വട്ടംകുളം സ്വദേശിയായ തൊഴിലാളി (34),

പൊന്നാനി സ്വദേശിയായ പ്ലംബിംഗ് തൊഴിലാളി (80),

പൊന്നാനി സ്വദേശിയായ ബീവറേജസ് ഷോപ്പ് ജീവനക്കാരന്‍ (38),

പൊന്നാനി സ്വദേശിയായ ഫുഡ് സപ്ലൈയര്‍ (39),

പൊന്നാനിയിലെ മൊത്ത കച്ചവടക്കാരന്‍ (68)

#ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ഡല്‍ഹിയില്‍ നിന്നെത്തിയവരായ കോട്ടക്കലിലെ അഞ്ച് വയസുകാരന്‍, 31 വയസുകാരന്‍, 36 വയസുകാരന്‍,

മുംബൈയില്‍ നിന്നെത്തിയ വട്ടംകുളത്തെ പത്ത് വയസുകാരന്‍,

കര്‍ണാടകയില്‍ നിന്നെത്തിയവരായ പറപ്പൂര്‍ സ്വദേശി (32), തിരൂരങ്ങാടി സ്വദേശി (42), തെന്നല സ്വദേശി (24)

#വിദേശരാജ്യങ്ങളിൽ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവര്‍

ദമാമില്‍ നിന്നെത്തിയ മങ്കട സ്വദേശി (54), കാളികാവ് സ്വദേശി (37), താനൂര്‍ സ്വദേശി (22), താഴേക്കോട് സ്വദേശി (29),

സൗദിയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (39), ജിദ്ദയില്‍ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (46), ആലിപ്പറമ്പ് സ്വദേശി (49), പാണ്ടിക്കാട് സ്വദേശി (47), നിറമരുതൂര്‍ സ്വദേശി (43), പുല്‍പ്പറ്റ സ്വദേശി (26), പെരിന്തല്‍ മണ്ണ സ്വദേശി (44), പൂക്കോട്ടൂര്‍ സ്വദേശിനി (34),

റിയാദില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി (46),

അബുദബിയില്‍ നിന്നെത്തിയ തവനൂര്‍ സ്വദേശി (47), അമരമ്പലം സ്വദേശി (36),

യു.എ.ഇയില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (43), പൊന്നാനി സ്വദേശി (48), വേങ്ങര സ്വദേശി (26),

ഷാര്‍ജയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (36), ചുങ്കത്തറ സ്വദേശി (29),

ഒമാനില്‍ നിന്നെത്തിയ മംഗലം സ്വദേശി (24),

ദോഹയില്‍ നിന്നെത്തിയ മേലാറ്റൂര്‍ സ്വദേശിനി (24), കുറ്റിപ്പുറം സ്വദേശി (33), വെളിയങ്കോട് സ്വദേശി (56),

ദുബൈയില്‍ നിന്നെത്തിയ ചീക്കോട് സ്വദേശി (32), പൊന്നാനി സ്വദേശി (34),

റാസല്‍ഖൈമയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (46), പൊന്നാനി സ്വദേശി (26), കിര്‍ഖിസ്ഥാനില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (21)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 9 പേര്‍ കൂടി (ജൂലൈ 14) രോഗമുക്തരായി. രോഗബാധിതരായി 591 പേര്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,111 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,140 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 42,236 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 727 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 39,605 പേര്‍ വീടുകളിലും 1,904 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 14,216 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 12,205 പേരുടെ ഫലം ലഭിച്ചു. 11,337 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,011 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...