കണ്ണൂര്‍ ജില്ലയില്‍ കോവിഡ് രോഗികള്‍ 700 കടന്നു; ഇന്ന് 17 പേര്‍ക്ക്

കണ്ണൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു.

കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ കൂടി തുടങ്ങുന്നു.

ഇതു വരെയുള്ള കണക്കുകൾ കാണിക്കുന്നത്, സംസ്ഥാനത്തെ പൊതു നിലയിൽ നിന്ന് വ്യത്യസ്തമായി
കണ്ണൂരിൽ വിദേശത്തു നിന്നും വരുന്നവരേക്കാൾ കൂടുതൽ പോസറ്റീവ് കേസ്സുകൾ കണ്ടെത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരിലാണ് എന്നറിയിക്കുന്നു.

ഇന്നത്തെ 17 പേരിൽ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍.

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 19 കണ്ണൂര്‍ സ്വദേശികള്‍ ഇന്ന് രോഗമുക്തരായി.

ഇന്നത്തെ രോഗബാധിതർ:

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശി 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇന്റിഗോ ജി8 7227 വിമാനത്തിലെത്തിയ തലശ്ശേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് റിയാദില്‍ നിന്ന് എസ്‌യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശി 52കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബാംഗ്ലൂരില്‍ നിന്ന് ജൂണ്‍ 28ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശി 21കാരി, 30ന് മംഗള-ലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശി 33കാരന്‍, റോഡ് മാര്‍ഗം ജൂലൈ രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശി 49കാരന്‍, ജൂലൈ നാലിന് എത്തിയ ചൊക്ലി സ്വദേശി 58കാരന്‍, ജൂണ്‍ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 34കാരന്‍, മൂന്ന് വയസുകാരി, ന്യൂമാഹി സ്വദേശി 45കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശികളായ 14കാരന്‍, 18കാരന്‍, ജൂലൈ ഏഴിന് എത്തിയ ഇരിട്ടി സ്വദേശി 37കാരന്‍, തളിപ്പറമ്പ് സ്വദേശി 31കാരന്‍, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശി 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. രോഗബാധ സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മൈസൂര്‍ സ്വദേശിയും ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ ആലപ്പുഴ സ്വദേശിയുമാണ്.

700 കടന്ന് ജില്ല:

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 704 ആയി. ഇവരില്‍ 395 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

19 പേർ രോഗമുക്തരായി:

അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി 46കാരന്‍, പുത്തൂര്‍ സ്വദേശി 50കാരന്‍, പഴയങ്ങാടി സ്വദേശി 36കാരന്‍, പാനൂര്‍ സ്വദേശികളായ 34കാരന്‍, 43കാരന്‍, വളപട്ടണം സ്വദേശി 33കാരന്‍, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി 54കാരന്‍, തളിപ്പറമ്പ് സ്വദേശി 50കാരന്‍, കൂത്തുപറമ്പ് സ്വദേശി 45കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 25കാരന്‍, 32കാരന്‍, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശി 30കാരന്‍, പട്ടുവം സ്വദേശി 34കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശി 45കാരന്‍, പാനൂര്‍ സ്വദേശികളായ 60കാരന്‍, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശി 34 കാരന്‍, കൊളച്ചേരി സ്വദേശി 29കാരന്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലും ആശുപത്രികളിലുമുള്ളവർ:

കോവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 24833 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 73 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 225 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 24443 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ടെസ്റ്റുകൾ:

ജില്ലയില്‍ നിന്ന് ഇതുവരെ 18542 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17692 എണ്ണത്തിന്റെ ഫലം വന്നു. ഇനി 532 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

follow us: PATHRAM ONLINE

Similar Articles

Comments

Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...