തിരുവനന്തപുരം ജില്ലയിൽ പുതുതായി 777 പേർ രോഗ നിരീക്ഷണത്തിലായി

ഇന്ന് (JULY 12) തിരുവനന്തപുരം ജില്ലയിൽ പുതുതായി 777 പേർ രോഗനിരീക്ഷണത്തിലായി. 1,122 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ 18,280പേർ വീടുകളിലും 1,794 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 75 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു.

*ജില്ലയിൽ വിവിധ ആശുപത്രികളിലായി 538 പേർ നിരീക്ഷണത്തിലുണ്ട്.

*ഇന്ന് 805 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 631 പരിശോധന ഫലങ്ങൾ ലഭിച്ചു.

*ജില്ലയിൽ 72 സ്ഥാപനങ്ങളിൽ ആയി 1,794 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 151 കാളുകളാണ് ഇന്ന് എത്തിയത്.

*മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ ഇന്ന് മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,330 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,612
2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -18,280
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -538
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,794
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -777

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular