തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലുള്ള നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയെന്ന് സൂചനയുണ്ട്. സന്ദീപ് ഇപ്പോള്‍ ഒളിവിലാണ്. 2013 മുതല്‍ സന്ദീപ് നായര്‍ സ്വര്‍ണക്കടത്തു രംഗത്ത് ഉണ്ടെന്നും കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. 2014ല്‍ കോടതി നിര്‍ദേശപ്രകാരം അറസ്റ്റിലായെങ്കിലും തൊണ്ടിയായി തെളിവില്ലാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടില്ല
കേസിലെ ഒന്നാം പ്രതി സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിയാണ് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍. കസ്റ്റംസില്‍ നിന്നും കേസിന്റെ വിശദാംശങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫിസില്‍ എന്‍ഐഎ സംഘം നേരിട്ട് എത്തുന്നത്.
മറ്റൊരു പ്രതി സ്വപ്ന സുരേഷിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദം പ്രത്യേകസംഘം അന്വേഷിക്കാന്‍ സാധ്യത തെളിഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്താമെന്ന് നിയമോപദേശം ലഭിച്ചു. സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച പറഞ്ഞിരുന്നു.
follow us pathramonline