സുശാന്ത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം എത്തി

അകാലത്തില്‍ പോലിഞ്ഞ നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി ചുവടുവച്ച് അഭിനയിച്ച ;ദില്‍ ബേചാര; യുടെ ടൈറ്റില്‍ ഗാനം എത്തി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തവകര്‍ കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ ദൃശ്യം പുറത്തിറക്കിയിരുന്നു. അതോടെ പാട്ടിനു വേണ്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിര്‍വഹിച്ചത് ബോളിവുഡിലെ നടിയും നര്‍ത്തകിയുമായ ഫറാ ഖാനാണ്. നേരത്തെ പുറത്തിറങ്ങിയ ;ദില്‍ ബേചാര; യുടെ ട്രെയിലര്‍ അന്തര്‍ദേശീയ തലത്തിലും വൈറലായിരിക്കുകയാണ്. നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദില്‍ ബേചാരയില്‍ പുതുമുഖമായ സഞ്ജനയാണ് നായിക.

ജൂലൈ 24നു ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച സിനിമ സുശാന്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്‌.

Similar Articles

Comments

Advertisment

Most Popular

കരിപ്പൂർ വിമാന ദുരന്തം; മിംസ് ആശുപത്രിയിൽ ബന്ധുക്കളെ കാത്ത് ഒരു കുഞ്ഞ്

കരിപ്പൂർ വിമാന ദുരന്തത്തിൽ രക്ഷപ്പെടുത്തിയ ഒരു കുഞ്ഞ് സുരക്ഷിതയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ. ജാഫർ എന്ന കൊണ്ടോട്ടി സ്വദേശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. രണ്ടര വയസ്സ് തോന്നിക്കുന്ന പെൺകുഞ്ഞാണ് ഇത്. കോഴിക്കോട് മിംസ് ആശുപത്രിയിലാണ്...

വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം; പൈലറ്റിന് റണ്‍വേ കാണാനായില്ല

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്ന് പ്രാഥമിക വിവരം. വ്യോമയാന മന്ത്രിക്ക് ഇത്തരത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഡിജിസിഎ നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. പൈലറ്റിന് റണ്‍വേ കാണാന്‍ സാധിച്ചില്ല. സാങ്കേതിക...

കരിപ്പൂർ വിമാനാപകടം; പൈലറ്റ് അടക്കം മരണം 11 ആയി

കരിപ്പൂർ വിമാനാപകടത്തിൽ പൈലറ്റ് അടക്കം മരണം 11 എന്ന് വിവരം. കോഴിക്കോട് മെഡിക്കൽ കോളജിൽ 21 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 5 പേർ മരണപ്പെട്ടു എന്നാണ് വിവരം. നേരത്തെ 4...