ഇടുക്കി ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗബാധ; 3 പേർക്ക് സമ്പർക്കത്തിലൂടെ

ഇടുക്കി ജില്ലയിൽ ഇന്ന് (july 10) 12_പേർക്ക് രോഗബാധ_സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും വന്നവരും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവർ:

1. ജൂലൈ അഞ്ചിന് ദുബായിൽ നിന്നും കൊച്ചിയിലെത്തിയ #ഇരട്ടയാർ സ്വദേശി(34). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

2. ജൂൺ 25 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ #വാഴത്തോപ്പ് സ്വദേശി (44). കൊച്ചിയിൽ നിന്നും ടാക്സിയിൽ കോവിഡ് കെയർ സെന്ററിൽ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

3. ജൂൺ 29 ന് രാജസ്ഥാനിൽ നിന്നും ട്രെയിന് എറണാകുളത്തെത്തിയ #കാമാക്ഷി സ്വദേശിനി (43). രാജസ്ഥാനിലെ ശിക്കാറിൽ നിന്നും നിസാമുദീൻ വരെ ടാക്സിയിലും അവിടെ നിന്ന് മംഗളാ ലക്ഷദീപ് എക്സ്സ് പ്രസ്സിനു എറണാകുളത്തേക്കും എത്തി. അവിടെ നിന്ന് ടാക്സിയിൽ കാമാക്ഷിയിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

4. ജൂൺ 30 ന് ബാംഗ്ലൂരിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ #മൂന്നാർ സ്വദേശിനി (23). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

5. ജൂൺ 28 ന് ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്ത് എത്തിയ #പടമുഖം സ്വദേശി (43). ഡൽഹിയിൽ നിന്നും മംഗള എക്സ്പ്രസ്സ്‌ ന് എറണാകുളത്ത് എത്തി അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ തൊടുപുഴയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ #തടിയമ്പാട് എത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

6. ജൂൺ 27 ന് ബാംഗ്ലൂരിൽ നിന്നും വന്ന #മുട്ടം സ്വദേശിനി (55). ബാംഗ്ലൂരിൽ നിന്നും മുവാറ്റുപുഴ സ്വദേശികളായ 4 സുഹൃത്തുക്കളോടൊപ്പം കാറിൽ മുട്ടത്ത്‌ എത്തി. ബാംഗ്ലൂരിൽ നിന്ന് വന്ന മകൻ, മകന്റെ ഭാര്യ അവരുടെ മക്കൾ എന്നിവരോടൊപ്പം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

7. ജൂൺ 26 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ #പുറപ്പുഴ സ്വദേശി (28). തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നും സുഹൃത്തിനോടൊപ്പം സ്വന്തം കാറിൽ പുറപ്പുഴയിലെ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

8. ജൂൺ 29 ന് മുംബൈയിൽ നിന്നും ട്രെയിന് എറണാകുളത്ത്‌ എത്തിയ #ശാന്തൻപാറ സ്വദേശിനി (39). മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിന് എറണാകുളത്ത്‌ എത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

9 & 10. #പാമ്പാടുംപാറ സ്വദേശികളായ 48 കാരൻ, അഞ്ചു വയസ്സുകാരി. ജൂലൈ ആറിന് തമിഴ്നാട് നിന്നും വന്ന കോവിഡ് രോഗികളുമായി #സമ്പർക്കം. ജൂലൈ എട്ടിനു സ്രവം പരിശോധനക്കെടുത്തു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

11. #കോടിക്കുളം സ്വദേശി (45). ജൂലൈ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി #സമ്പർക്കം. ഇരട്ടയാറിലുള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

12. #തോപ്രാംകുടി സ്വദേശിനി (41). തോപ്രാംകുടി മൃഗാശുപത്രി ജീവനക്കാരിയാണ്. ജൂലൈ എട്ടിനാണ് സ്രവ പരിശോധനയ്ക്ക് വിധേയായത്. #ഉറവിടം_വ്യക്തമല്ല.

ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന #4_പേർ ഇന്ന് #രോഗമുക്തി_നേടി.

മെയ്‌ 31 ന് തമിഴ്നാട് നിന്നെത്തി ജൂൺ 10 ന് കോവിഡ് 19 സ്ഥിരീകരിച്ച 3 #കുമളി സ്വദേശികൾ, ജൂൺ 29 ന് ഒമാനിൽ നിന്നെത്തി ജൂലൈ 2 ന് രോഗം സ്ഥിരീകരിച്ച #ഏലപ്പാറ സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തരായത്.

ഇതോടെ ഇടുക്കി സ്വദേശികളായ 97 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

FOLLOW US: pathram online

Similar Articles

Comments

Advertismentspot_img

Most Popular