സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു അണിയറപ്രവര്‍ത്തകര്‍

സുശാന്ത് അവസാനമായി ചുവടുവെച്ച ഗാന രംഗത്തിലെ ദൃശ്യം പുറത്തുവിട്ടു. ദില്‍ ബേചാരയിലെ ഗാനരംഗത്തിന്റെ ദൃശ്യത്തില്‍ നിന്നുള്ള ചെറിയൊരു ഭാഗമാണ് പുറത്തുവിട്ടിരിക്കുന്നത്.

അകാലത്തില്‍ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാരയുടെ ടൈറ്റില്‍ ഗാനം നാളെ (വെള്ളിയാഴ്!ച ) ഉച്ചക്ക് പന്ത്രണ്ടു മണിക്ക് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളായ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് വെളിപ്പെടുത്തി . അതിന്റെ മുന്നോടിയായി സുശാന്ത് അവസാനമായി നൃത്ത ചുവടുകള്‍ വെച്ച് അഭിനയിച്ച ,ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ദൃശ്യം പുറത്തു വിട്ടത്. ഏ ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്ഫറാഖാനാണ്.

നേരത്തേ പുറത്തു വിട്ട ‘ ദില്‍ ബേചാര ‘ യുടെ ട്രെയിലര്‍ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയമായി മുന്നേറുകയാണ് . നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്!ത ദില്‍ ബേചാര ജൂലൈ 24 നു ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്. സുശാന്തിനോടുള്ള ആദരവിന്റെ ഭാഗമായി ചിത്രം സൗജന്യമായി കാണാന്‍ അവസരമുണ്ടാകും.

Similar Articles

Comments

Advertisment

Most Popular

സരിതയുടെ അഭിനയം; ട്രോളന്മാർക്ക് ചാകര; ‘വയ്യാവേലി’ യൂട്യൂബിൽ തരംഗമാവുന്നു

'ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്' എന്ന പതിവ് മുന്നറിയിപ്പുമായി തന്നെയാണ് ഈ സിനിമയും തുടങ്ങുന്നത്. എന്നാൽ വിവാദ നായിക സരിത എസ് നായരുടെ കിടിലൻ 'അഭിനയ പ്രകടനം' തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. സിനിമ കഴിഞ്ഞതിന്...

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടൈൻമെൻറ് സോണുകൾ

തിരുവനന്തപുരം ജില്ലയിൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചുവടെ പറയുന്ന സ്ഥലങ്ങൾ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുന്നു. 1.നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ ആലുംമൂട് വാർഡ് 2.അതിയന്നൂർ ഗ്രാമ പഞ്ചായത്തിലെ വെൺപകൽ വാർഡ് 3.ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ ഓഫീസ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 30 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും രണ്ടുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 12...